എംഎഡ് പ്രവേശനം 2025; 18 വരെ അപേക്ഷ സമർപ്പിക്കാം
Friday, September 12, 2025 9:39 PM IST
കാലിക്കട്ട് സർവകലാശാലയുടെ 2025 2026 അധ്യയന വര്‍ഷത്തെ എംഎഡ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബർ 18ന് വൈകീട്ട് നാല് വരെ നീട്ടി. അപേക്ഷാഫീസ്: എസ്‌സി / എസ്ടി 410 രൂപ, മറ്റുള്ളവർ 875 രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം നിര്‍ബന്ധമായും പ്രിന്‍റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. പ്രിന്‍റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്‍റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്‍റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407017, 7016, 2660600.
സിൻഡിക്കേറ്റ് യോഗം
കാലിക്കട്ട് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം സെപ്റ്റംബർ 17ന് രാവിലെ പത്തിന് സർവകലാശാല സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
ഡോ. ജോൺ മത്തായി സെന്‍ററിൽ എംബിഎ സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്‍ററിലെ കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ (എസ്എംഎസ്) 2025 26 അധ്യയന വർഷത്തെ ഈവനിംഗ് എംബിഎ (ഡ്യുവൽ സ്പെഷ്യലൈസേഷൻ), ഹെൽത് കെയർ മാനേജ്മെന്‍റ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ഓൺലൈൻ രജിസ്‌ട്രേഷൻ ( https://admission.uoc.ac.in/ ) ചെയ്ത ശേഷം അപേക്ഷാ ഫോം, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 15ന് രാവിലെ പത്തിന് കോളജിൽ ഹാജരാകണം. ഉദ്യോഗമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0487 2386439, 9447795387.
പരീക്ഷാഫലം
വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ (സിബിസിഎസ്എസ് എസ്ഡിഇ 2019 പ്രവേശനം ) എംഎ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (2024 പ്രവേശനം) എംഎച്ച്എം ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) എംബിഎ ഐഎഫ് ആൻഡ് എച്ച്സിഎം ജൂലൈ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ (2022 പ്രവേശം ) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് (2023, 2024 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ( 2023, 2024 പ്രവേശനം ) എംടിഎച്ച്എം ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംകോം നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.