എംഎസ്സി കംപ്യൂട്ടർ സയൻസ്, എംസിഎ; സീറ്റൊഴിവ്
Friday, October 22, 2021 10:09 PM IST
മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലെ എംഎസ്സി കംപ്യൂട്ടർ സയൻസ്, എംസിഎ എന്നീ കോഴ്സുകളിൽ പട്ടികജാതിപട്ടിക വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്.
യോഗ്യരായ വിദ്യാർഥികൾ 25 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം.