നാല് വർഷ ബിരുദ, അഞ്ച് വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള 'സ്പോട്ട് അഡ്മിഷൻ'
Wednesday, July 16, 2025 9:23 PM IST
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്ഡഡ് കോളജുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാല പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും എസ്‌സി, എസ്ടി വിഭാഗത്തിലുൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിന് ജൂലൈ 19 മുതൽ ജൂലൈ 21 വരെ വിദ്യാർഥികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാർഥികൾ സ്പോട്ട് അഡ്മിഷന് വേണ്ടി അപേക്ഷകൾ അതത് കോളജുകളിൽ നേരിട്ട് ഹാജരാക്കുകയോ, ഇ മെയിൽ അയക്കുകയോ ചെയ്യേണ്ടതില്ല. അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ നിലവിൽ ഓപ്ഷനുകളൊന്നും ഉണ്ടാവുകയില്ല. പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 200 രൂപ കറക്ഷൻ ഫീ ഒടുക്കിയതിനു ശേഷം സ്പോട്ട് അഡ്മിഷന് ആവശ്യമായ 10 ഓപ്ഷനുകൾ അപേക്ഷയിൽ ഉൾപ്പെടുത്താവുന്നതാണ്. കറക്ഷൻ ഫീസിനത്തിൽ 200 രൂപ ഒരു തവണ ഒടുക്കിയിട്ടുള്ളവർ വീണ്ടും ഒടുക്കേണ്ടതില്ല. വേക്കൻസി ലിസ്റ്റ് സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്.
വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽ നിന്ന് പുറത്തായവർക്കും നിലവിൽ പ്രവേശനം ലഭിച്ചവർക്കും പ്രവേശനം ലഭിക്കാത്തവർക്കും സ്പോട്ട് അഡ്മിഷന് അവസരമുണ്ട്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിർബന്ധമായും ഓപ്ഷനുകൾ തെരഞ്ഞെടുക്കണം. അല്ലാത്ത പക്ഷം സ്പോട്ട് അഡ്മിഷനിൽ ഉൾപ്പെടുന്നതായിരിക്കില്ല.
സംവരണ വിഭാഗത്തിൽപ്പെട്ടവർ ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ ജനറൽ കാറ്റഗറിയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ ജനറൽ കാറ്റഗറിയിൽ ഉള്ള ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്. ഗവ, എയ്ഡഡ് കോളജുകളിലേക്കുള്ള സ്പോട് അഡ്മിഷൻ നടക്കുന്നത് ജൂലൈ 22,23 തീയതികളിലായിരിക്കും . സ്പോട്ട് അഡ്മിഷനിൽ പ്രവേശനത്തിന് അർഹരായവരെ കോളജ് അധികാരികൾ അപേക്ഷയിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ മുഖേന ബന്ധപ്പെടും.ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുന്പ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ.ഹെൽപ്പ് ലൈൻ നമ്പർ: 7356948230, 04972715227, ഇമെയിൽ ഐഡി : ugdoa@ kannuruniv.ac.in. വെബ്സൈറ്റ് : www.admission.kannuruniversity.ac.in
തീയതി നീട്ടി
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ, എംഎസ് സി, എം സി എ, എം ലൈബ് ഐ എസ് സി, എൽഎൽഎം. എംബിഎ, എംപിഇഎസ് (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്‍ററി) മേയ് 2025 പരീക്ഷയുടെ ഇന്‍റേണൽ മാർക് (CE Marks) അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 22 വരെ നീട്ടി.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാന്പസിൽ ൽ ഡിപ്പാർട്മെന്‍റ് ഓഫ് ഹിസ്റ്ററി യിൽ എം എ ചരിത്രത്തിൽ ഇഡബ്ല്യുഎസ് വിഭാഗത്തിൽ മൂന്ന് സീറ്റ് കൾ ഒഴിവുണ്ട്. താത്പര്യമുള്ള മേൽപറഞ്ഞ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ മതിയായ രേഖകളോടെ 18/7/2025ന് ചരിത്രവിഭാഗത്തിൽ ഹാജരാകണം. ഫോൺ. 9495890176.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ ;ജാനകി അമ്മാൾ കാന്പസിൽ എംഎ ഇംഗ്ലീഷിന് അഞ്ച് എസ് സി സീറ്റും എൽസി, എസ്ടി വിഭാഗങ്ങളിൽ ഒരോ സീറ്റുകൾ വീതവും ഒഴിവുണ്ട്.
യോഗ്യരായവർ 18/07/2025 നു രാവിലെ 10.30 നു വകുപ്പ് തലവൻ മുൻപാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠന വകുപ്പിൽ എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) കോഴ്സിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. . എസ്‌സി, എസ്ടി വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ പരിഗണിക്കുന്നതായിരിക്കും. അർഹതപ്പെട്ട വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളും അസലും പകർപ്പും സഹിതം 18 ന് രാവിലെ 11.30 ന് എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകണം. ഫോൺ :9447649820, 04972806401.
പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ് സി, എസ് ടി വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത ബിഎസ്‌സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്‍റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 19.07.2025 രാവിലെ 11ന് മുന്പ് ഹാജരാകണം. ഫോൺ: 9496540524
പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സികംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്‌സി എസ്ടി, ഇഡബ്ല്യുഎസ് ഈഴവ/തീയ്യ/ബില്ലവ (ഇടിബി) വിഭാഗത്തിൽ ഏതാനം സീറ്റ് ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ /കെമിസ്ട്രി / ഫിസിക്സ് / കംപ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 19.07.2025 രാവിലെ 11ന് മുന്പായി ഹാജരാകണം. ഫോൺ: 9496540524.
ഹാൾടിക്കറ്റ്
കണ്ണൂർ മഹാത്മാഗാന്ധി സർവകലാശാലകളുടെ ജോയിന്‍റ് എംഎസ്‌സി പ്രോഗ്രാമുകളുടെ എംഎസ് സി ഫിസിക്സ് / കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) ) രണ്ടാം സെമസ്റ്റർ (സി എസ്സ് എസ്സ് റഗുലർ / സപ്ലിമെന്‍ററി), മേയ് 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
12.08.2025ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലേയും സെന്‍ററുകളിലെയും ആറാം സെമസ്റ്റർ എം സി എ (സപ്ലിമെന്‍ററി 2019 അഡ്മിഷൻ ലാറ്ററൽ എൻട്രി ഉൾപ്പെടെ ) മേയ് 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു