പിജി പ്രോഗ്രാമുകൾക്ക് എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിദ്യാർഥികൾക്ക് സ്പെഷൽ അലോട്ട്മെന്റ്
Saturday, July 19, 2025 9:45 PM IST
202526 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ പിജി കോഴ്സുകളിലെ ഒഴിവുള്ള എസ്സി/എസ്ടി/പിഡബ്ല്യുബിഡി സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്ത എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് ഓൺലൈനായി ജൂലൈ 21, 22 തീയതികളിൽ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ പിജി പ്രോഗ്രാമുകളിലേക്ക് എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് മാത്രമായി ജൂലൈ 25ന് സ്പെഷൽ അലോട്ട്മെന്റ് നടത്തും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അഡ്മിഷൻ ഫീസ് ഒടുക്കി അതത് കോളജുകളിൽ 26ന് പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (https://admissions.kannuruniversity.ac.in/) സന്ദർശിക്കുക. ഹെൽപ്പ്ലൈൻ നന്പറുകൾ: 7356948230, 0497 2715227. Email id: [email protected].
തീയതി നീട്ടി
കണ്ണൂർ സർവകലാശാല പബ്ലിക് റിലേഷന്‍സ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷന്/കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 25 വരെ നീട്ടി.
പ്രായോഗിക പരീക്ഷ
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ പിജി ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ എംഎസ്സി കെമിസ്ട്രി/ എംഎസ്സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷലൈസേഷൻ ജൂലൈ 22 മുതൽ 30 വരെയും എംഎസ്സി കൗൺസലിംഗ് സൈക്കോളജി നാളെ മുതൽ 25 വരെയും അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.