സീറ്റൊഴിവ്
Monday, July 21, 2025 9:26 PM IST
കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്‍റിലെ എംഎ മ്യൂസിക് പ്രോഗ്രാം 2025 26 വർഷത്തേക്കുള്ള പ്രവേശനത്തിന് ഇഡബ്ല്യൂഎസ് സീറ്റിൽ ഒരു ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 23 ന് രാവിലെ 10.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകാവുന്നതാണ്. ഫോൺ: 9895232334.
കണ്ണൂർ സർവ കലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹിസ്റ്ററിയിൽ എംഎ ചരിത്രത്തിൽ ഇടിബി (ഈഴവ, തിയ്യ, ബില്ലവ )2 ഒഴിവുകൾ ഒബിഎച്ച് (മറ്റു പിന്നോക്ക വിഭാഗങ്ങൾ) രണ്ട് ഒഴിവുകൾ. താത്പര്യമുള്ള മേൽപറഞ്ഞ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ മതിയായ രേഖകളോടെ 23ന് ചരിത്ര വിഭാഗത്തിൽ ഹാജരാകണം. ഫോൺ: 9495890176.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്‍റിൽ എംഎ ജേർണലിസം കോഴ്സിലേക്ക് എസ്‌സി, എസ്ടി, ഇടിബി, ഒബിഎച്ച്, മുസ്‌ലിം വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർഥി കൾ മതിയായ രേഖകളോടെ 23 ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ ജേർണലിസം ഡിപ്പാർട്ട്മെന്‍റിൽ ഹാജരാകുക. ഫോൺ: 8078141294.
സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ്
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്‍റർ കണ്ണൂരിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 26 ന് രാവിലെ 10 മുതൽ 12 വരെ സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
റിസപ്ഷനിസ്റ്റ്, ഫാക്കൽറ്റി (മാത്‍സ്, ഇംഗ്ലീഷ്, ബയോളജി, കെമിസ്ടി, കൊമേഴ്സ്, ഫിസിക്സ്), ഫീൽഡ് സർവീസ് ടെക്നീഷ്യൻ, മാനേജർ, സിനിയർ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ്, ഡ്രൈവർ, സെയിൽസ് പ്രൊമോട്ടർ തുടങ്ങിയ വിവിധ തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ള ഐടിഐ/ ഐടിസി/ഡിപ്ലോമ (ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, എസി റഫ്രിജറേഷൻ), ഡിപ്ലോമ (ഡിജിറ്റൽ മാർക്കറ്റിംഗ്, പ്ലസ് ടു, ഡിഗ്രി, ബിഎ, ബിഎസ്‌സി, ബിടെക്, ബിഎ ഇംഗ്ലീഷ്, ബിഎഡ്, ബികോം, എംഎസ്‌സി, എംടെക്, എംകോം യോഗ്യതയുള്ള ഉദ്യോഗാർഥി കൾ അന്നേ ദിവസം രാവിലെ 9.30 ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ 3 സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം എത്തിച്ചേരേ ണ്ടതാണ്. ഫോൺ: 04972703130.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ,
എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ റെഗുലർ (സ്‌പെഷൽ) ഒക്ടോബർ 2024 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം/സൂക്ഷ്മ പരിശോധന/ഫോട്ടോ കോപ്പി എന്നിവ യ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിന്.
പരീക്ഷകൾ മാറ്റി
ജൂലൈ 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന പഠന വകുപ്പുകളിലെ രണ്ട്, നാല് സെമസ്റ്റർ ബിരുദാനന്തര ബിരുദം (മേയ് 2025), അഫിലിയേറ്റഡ് കോളജുകളിലെ രണ്ട്, നാല് സെമസ്റ്റർ ബിരുദാനന്തര ബിരുദം (ഏപ്രിൽ 2025) പ്രായോഗിക പരീക്ഷകൾ മാറ്റി .പുതുക്കിയ തീയതി പിന്നീട് അറിയിക്കും
മാറ്റി വച്ചു
ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന സർവകലാശാല പഠനവകുപ്പിലും സെന്‍ററുകളിലേക്കുമുള്ള എംബിഎ യുടെ പ്രവേശനം 23 ലേക്കും, അഫിലിയേറ്റഡ് കോളജുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളി ലേക്കും (FYUGP) പഠനവകുപ്പുകളിലെ അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കു(FYIMP)മുള്ള സ്പോട് അഡ്മിഷൻ 23, 25 എന്നീ തീയതികളിലേക്കും മാറ്റി വച്ചതായി കണ്ണൂർ സർവകലാശാല അറിയിച്ചു.
കണ്ണൂർ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷകൾ /വാചാ പരീക്ഷകൾ ഉൾപ്പടെയുള്ള എല്ലാ പരീക്ഷകളും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിനാൽ മാറ്റി വച്ചു . പുതുക്കിയ തീയതി പിന്നീടറിയിക്കും.
പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവവോസി
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ പിജി ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രോജക്ട്മൂല്യനിർണയം/വൈവവോസി എന്നിവ താഴെപറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്.വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
1) എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി കംപ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് 2025 ജൂലൈ 22, 28
2) എംഎസ്‌സി മൈക്രോബയോളജി/എംഎസ്‌സി ബയോടെക്നോളജി 2025 ജൂലൈ 23 മുതൽ 31 വരെ
3) എംഎസ്‌സി ഇലക്ട്രോണിക്സ് 2025 ജൂലൈ 22, 25
4) എംടിടിഎം 2025 ജൂലൈ 22