സീറ്റൊഴിവ്
Wednesday, August 6, 2025 9:30 PM IST
കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ പിജി. ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ പ്രോഗ്രാമിലേക്ക് 202526 അധ്യയന വർഷത്തെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 11.08.2025 ന് സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേദിവസം രാവിലെ 10.00 ന് മാങ്ങാട്ടുപറമ്പ കാന്പസിലെ പഠന വകുപ്പിൽ എല്ലാ അസൽ രേഖകളുമായി ഹാജരാകണം.
എംഎഡ് പ്രോഗ്രാം ഫൈനൽ റാങ്ക് ലിസ്റ്റ്
ധർമശാല കാന്പസിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ 202526 അധ്യയന വർഷത്തെ എംഎഡ് പ്രോഗ്രാം പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് പട്ടിക, സർവകലാശാല വെബ്സൈറ്റിൽ (https://admissions.kannuruniversity.ac.in/) പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈലിൽ നിന്ന് സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത്, മെമ്മോയിൽ പറഞ്ഞ തീയതിയിൽ രേഖകളുമായി പ്രസ്തുത Centreൽ പ്രവേശനത്തിനായി ഹാജരാകേണ്ടതാണ്. സംശയങ്ങൾക്ക് ഫോൺ/ഇമെയിൽ മുഖാന്തരം മാത്രം ബന്ധപ്പെടുക.ഹെൽപ്പ് ലൈൻ നമ്പർ 0497 2715227, 7356948230. Email id: [email protected]
പരീക്ഷാ ഫലം
ഒന്ന്, രണ്ട് വർഷ എംഎ, എംഎസ്സി, എംകോം (വിദൂരവിദ്യാഭ്യാസം സപ്ലിമെന്ററി/ മേഴ്സി ചാൻസ്) ജൂൺ 2024 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്തു സൂക്ഷിക്കണം. പുനഃപരിശോധന,സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 20 വരെ സ്വീകരിക്കും
ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ
കേരളത്തിന് അകത്തും പുറത്തുമായി സ്ഥിതി ചെയ്യുന്ന സർവകലാശാലകളിൽ നിലവിൽ പഠനം തുടരുന്ന (ഒന്നും രണ്ടും സെമെസ്റ്ററുകൾ വിജയകരമായി പൂർത്തീകരിച്ച) വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലേക്കും സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലേക്കും മൂന്നാം സെമെസ്റ്ററിൽ സർവകലാശാല മാറ്റം ആഗ്രഹിക്കുന്ന പക്ഷം ഓഗസ്റ്റ് 14 നുള്ളിൽ കണ്ണൂർ സർവകലാശാല രജിസ്ട്രാർ മുന്പാകെ അപേക്ഷിക്കണം. ഒന്ന്, രണ്ട് സെമസ്റ്ററുകളിൽ നേടിയ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ് , അതാത് സർവകലാശാല രജിസ്ട്രാർ സാക്ഷ്യപെടുത്തിയ സിലബസിന്റെ പകർപ്പ്, സർവകലാശാല മാറ്റ ഫീ ഇനത്തിൽ 445 രൂപ സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ ഒടുക്കിയ രശീതി എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. റാഗിംഗ് തുടങ്ങിയ മോശം പ്രവണതകളിൽ വിദ്യാർഥി ഉൾപെട്ടിട്ടില്ല എന്ന് കോളജ് പ്രിൻസിപ്പൽ / പഠനവിഭാഗം മേധാവി നൽകുന്ന സാക്ഷ്യപത്രവം നിർബന്ധമാണ്. ഫോൺ: 04972715226.