കണ്ണൂർ സർവകലാശാല സംഗീത പഠന വകുപ്പിൽ ഈ അധ്യയന വർഷം ആരംഭിച്ച ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ മ്യൂസിക്കിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം11 ന് രാവിലെ11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. ഫോൺ:9895232334

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. ബിഎസ്‌സി ലൈഫ് സയൻസ് വിഷയങ്ങൾ/കെമിസ്ട്രി/ഫിസിക്സ്/ കംപ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 11 ന് രാവിലെ 11 ന് മുമ്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9446870675.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ സ്ഥിതിചെയ്യുന്ന എൻവിറോൺമെന്‍റൽ സ്റ്റഡീസ് പഠന വകുപ്പിൽ എംഎസ്‌സി എൻവിരോൺമെന്‍റൽ സയൻസിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 11 രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാവണം. 9995950671, 9946349800, 9746602652.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ സ്ഥിതിചെയ്യുന്ന എൻവിറോൺമെന്‍റൽ സ്റ്റഡീസ് പഠന വകുപ്പിൽ അഞ്ചുവർഷ എൻവിരോൺമെന്‍റൽ സയൻസ് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 11 രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാവണം. 9995950671, 9946349800, 9746602652.

കണ്ണൂർ സർവകലാശാല നിലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് എംകോം ഏതാനും സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഉളള പ്ലസ്ടു ആണ് പ്രവേശന യോഗ്യത. താത്പര്യം ഉളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 11 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 7510396517.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ/എംഎസ്‌സി/എംസിഎ/എംഎൽഐ എസ്‌സി/എൽഎൽഎം/എംബിഎ/എംപിഇഎസ് ഡിഗ്രി (സിബിസിഎസ്എസ് റെഗുലർ/ സപ്ലിമെന്‍ററി), മേയ് 2025 പരീക്ഷകളുടെ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി 21 ന് വൈകുന്നേരം അഞ്ചു വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

ലാബ് അസിസ്റ്റൻറ് നിയമനം

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെന്‍റിൽ ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാന ത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കൽ/റേഡിയോ ആൻഡ് ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിസിഎ/കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ഒന്ന് അധിക യോഗ്യതയായി പരിഗണിക്കും
താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 13 നു രാവിലെ 11 ന് സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെന്‍റിൽ വെച്ച് നടക്കുന്ന ഇൻറർവ്യൂവിനു ഹാജരാകേണ്ടതാണ്. ഫോൺ: 04972782441.

പരീക്ഷാ വിജ്ഞാപനം

പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷൻ) ബിരുദ പ്രോഗ്രാമുകളുടെ (FYUGPപാറ്റേൺ ) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 സെഷൻ പരീക്ഷയ്ക്ക് മുന്നോടിയായുള്ള സ്റ്റുഡന്‍റ് രജിസ്‌ട്രേഷനും കോഴ്സ് സെലെക്ഷനും13 മുതൽ 23 വരെ ചെയ്യാവുന്നതാണ്. തുടർന്ന് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ ഒന്പതു വരെ പിഴയില്ലാതെയും സെപ്റ്റംബർ11 വരെ പിഴയോട് കൂടിയും പരീക്ഷാ രജിസ്‌ട്രേഷനും ചെയ്യേണ്ടതാണ് . പരീക്ഷകൾ 07.10.2025 ന് ആരംഭിക്കും. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

ഓഗസ്റ്റ് 12 ന് ആരംഭിക്കുന്ന, പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിഎ/ബിബിഎ/ബികോം (റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2025 ബിരുദ പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്‍റ് എടുത്തശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞ് 1.30 ന് (വെള്ളി ഉച്ചയ്ക്ക് രണ്ടിന്) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ് ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടു ത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്‍റ് അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.

ഓഗസ്റ്റ്14 ന് ആരംഭിക്കുന്ന ബികോം അഡിഷണൽ കോ ഓപ്പറേഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ (റെഗുലർ /സപ്ലിമെന്‍ററി) ഡിഗ്രി ഏപ്രിൽ 2025 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ പരീക്ഷയ്ക്ക് ഹാജരാ കേണ്ട കേന്ദ്രങ്ങളിൽനിന്നും പരീക്ഷാ തീയതിക്ക് മുന്പായി കൈപ്പറ്റേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുകയോ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയോ വേണം. സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ഹാജരാക്കണം.