പുതിയ കോളജുകളും, കോഴ്സുകളും; സിൻഡിക്കേറ്റിന്റെ അംഗീകാരം
Tuesday, August 12, 2025 9:31 PM IST
കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോളജുകളും കോഴ്സുകളും ആരംഭിക്കുന്ന തിനായി നടത്തിയ ഇൻസ്‌പെക്ഷൻ റിപ്പോർട്ടുകൾക്ക് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകാരം നല്കി. രണ്ടു കോളജുകളിൽ രണ്ട് അസോസിയേറ്റ് പ്രഫസർമാർക്ക് പ്രഫസർമാരായി സ്ഥാനക്കയറ്റം നല്കുകയും, 10 അസിസ്റ്റന്‍റ് പ്രഫസർമാരുടെ പ്രമോഷൻ അംഗീകരിക്കുകയും ചെയ്തു. തിരുവനന്തപുരത്തുള്ള യൂണിവേഴ്സിറ്റി ലെയ്സൺ ഓഫീസർ പി. മനോഹരന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനും കണ്ണൂർ സർവകലാശാലയും സെന്‍റർ ഫോർ ഇന്‍റഗ്രേറ്റീവ് ഒമിക്സ് ഡാറ്റ സയൻസ് , യേനപ്പോയ സർവകലാശാലയുമായി ധാരണാപത്രം ഒപ്പു വയ്ക്കാനും യോഗം തീരുമാനിച്ചു.
ജെഎൻ ലോ ഫൗണ്ടേഷൻ, തലശേരി, കുനിയ കോളജ് കാസർഗോഡ് എന്നിവിടങ്ങളിൽ ലോ കോളജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഇൻസ്‌പെക്ഷൻ റിപ്പോർട്ടുകൾക്ക് അംഗീകാരം നല്കി. രാജപുരം സെന്‍റ് പയസ് കോളജിലെ പ്രിൻസിപ്പലായി ഡോ. ബിജു ജോസഫിനെ നിയമിച്ചതിനു അംഗീകാരം നല്കി. കണ്ണൂർ സർവകലാശാലയും കണ്ണൂർ ജില്ലാ പഞ്ചായത്തും സംയുക്തമായി നൂതന പദ്ധതിയായ തീരദേശ പഠനവും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യ പരിശോധ നയും ആരംഭിക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പുവയ്ക്കാൻ തീരുമാനിച്ചു.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. ബിഎസ്‌സി ലൈഫ് സയൻസ് വിഷയങ്ങൾ/കെമിസ്ട്രി/ഫിസിക്സ്/കംപ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 14 ന് രാവിലെ 11 ന് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9446870675.
കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ എംഎസ്‌സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്‌സി/എസ്ടി/ എസ്ഇബിസി വിഭാഗങ്ങളിൽ ഒഴിവുകൾ ഉണ്ട്. സയൻസ് ബിരുദം യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 18 നു രാവിലെ 10.30 നു നേരിട്ട് ഹാജരാകണം. ഫോൺ: 9496353817.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എംസിഎ കോഴ്സിൽ എൻആർഐ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ14 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുന്നിൽ ഹാജരാകേണ്ട താണ്. ഫോൺ: 04972784535.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന ഫൈവ് ഇയർ ഇന്‍റേഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ് പ്രോഗാമിൽ(FYIMP in Computational Science ) എസ്‌സി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ14 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്ക റ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവി യുടെ മുന്പാകെ ഹാജരാകേണ്ടതാണ്.
കണ്ണൂർ സർവകലാശാലയുടെ ഭൗതികശാസ്ത്ര പഠന വകുപ്പിൽ എഫ്‌വൈഐഎംപി ഇൻ ഫിസിക്ക ൽ സയൻസ് കോഴ്സിൽ ഏതാനും ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അർഹ രായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം14 ന് രാവിലെ 11 ന് എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9447649820, 04972806401.
കണ്ണൂർ സർവകലാശാലയുടെ ഭൗതികശാസ്ത്ര പഠന വകുപ്പിൽ എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്സിൽ ഏതാനം ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 14 ന് രാവിലെ 11 ന്എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9447649820, 04972806401.
കണ്ണൂർ സർവകലാശാലയിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർഥികൾ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർ മേഷൻ ടെക്നോളജി പഠന വകുപ്പിൽ 14 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ രേഖക ളുമായി എത്തിച്ചേരണം. പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് (PGDDSA) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല /സ്ഥാപനത്തിൽ നിന്നോ ഉള്ള ബിഎസ്‌സി (+2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം)/ബിബിഎ /ബികോം/ ബിഎ ഇക്കണോമിക്സ്/ബിസിഎ / ബിടെക് / ബിഇ / ബി വോക് ഇൻ കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ബിരുദം.
പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി (PGDCS) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല / സ്ഥാപനത്തിൽ നിന്നോ ഉള്ള ബിഎസ്‌സി (+2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) / ബിസിഎ / ബിടെക് / ബിഇ / ബി വോക് ഇൻ കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബിരുദം. ഫോൺ: ഡാറ്റ സയൻസ് (9544243052). സൈബർ സൈക്യൂരിറ്റി (9567218808).
സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ്
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്‍റർ കണ്ണൂരിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 16 രാവിലെ 10 മുതൽ ഉച്ചയ്ക്ക്12 വരെ സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
മാനേജർ ട്രെയിനി, സെയിൽസ് എക്സിക്യൂട്ടീവ്, ടെലികോളർ, ഡ്രൈവർ, കൺസൽട്ടെന്‍റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്പ്മെന്‍റ് മാനേജർ, സെയിൽസ് ഡെവലപ്പ്മെന്‍റ് മാനേജർ, ഇന്‍റീരീയർ ഡിസൈനിംഗ് തുടങ്ങിയ വിവിധ തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ള പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30 ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മൂന്നു സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം എത്തിച്ചേരേ ണ്ടതാണ്. ഫോൺ: 04972703130.
അധ്യാപക നിയമനം
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ14 ന് രാവിലെ 10.30 ന് സാക്ഷ്യപത്രങ്ങളുടെ അസലും പകർപ്പും സഹിതം എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. യുജിസി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ, മറ്റ് ഉദ്യോഗാർഥികളേയും പരിഗണിക്കുന്നതാണ്. ഫോൺ: 9447649820, 04972806401.