സീറ്റൊഴിവ്
Saturday, August 16, 2025 9:27 PM IST
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ ഇക്കണോമിക്സ് കോഴ്സിനും അഞ്ചുവർഷത്തെ സോഷ്യൽ സയൻസ് വിത്ത് സ്പെഷലൈസഷൻ ഇൻ ഇക്കണോമിക്സ് ഇന്റഗ്രേറ്റഡ് കോഴ്സിനും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ നാളെ രാവിലെ 10.30 നു വകുപ്പു തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9400337417.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ ആന്ത്രോപോളജിക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 19ന് രാവിലെ 10.30 ന് വകുപ്പ് മേധാവി മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 7306130450.
കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എംകോമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കണ്ണൂർ സർവകലാശാല അംഗീകരിച്ച ബികോം/ബിബിഎ ബിരുദമാണ് പ്രവേശന യോഗ്യത. താത്പര്യമുളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10.30 ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 7510396517.
ഹാൾ ടിക്കറ്റ്
ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദം (20092013 പ്രവേശനം) മേഴ്സി ചാൻസ് പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
ഒക്ടോബർ ഏഴിന് ആരംഭിക്കുന്ന പ്രൈവറ്റ് രെജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ ഒന്പത് വരെ പിഴയില്ലാതെയും സെപ്റ്റംബർ 11 വരെ പിഴയോടു കൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .