സീറ്റൊഴിവ്
Monday, August 18, 2025 9:33 PM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല സംഗീത പഠന വകുപ്പിൽ ഈ അധ്യയന വർഷം ആരംഭിച്ച ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ മ്യൂസിക്കിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം നാളെ രാവിലെ11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. ഫോൺ: 9895232334.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചുവർഷ ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായവർ 20 നു രാവിലെ 10.30 നു വകുപ്പു തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ ഇംഗ്ലീഷിന് ഒരു എസ്ടി, രണ്ട് ഇഡബ്ല്യുഎസ് സീറ്റൊഴിവുണ്ട്. യോഗ്യരായവർ നാളെ രാവിലെ 10.30 നു വകുപ്പു തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
കണ്ണൂർ സർവകലാശാലയുടെ ഭൗതികശാസ്ത്ര പഠന വകുപ്പിൽ എംഎസ്സി ഫിസിക്സ് കോഴ്സിൽ ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റു കളുടെ ഒറിജിനലും പകർപ്പും സഹിതം നാളെ രാവിലെ 11 ന് എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകേ ണ്ടതാണ്. ഫോൺ: 9447649820, 04972806401.
പരീക്ഷാഫലം
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റെഗുലർ), നവംബർ 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് 30 വരെ അപേക്ഷിക്കാം.
പിജി ഡിപ്ലോമ ഇൻ യോഗ എഡ്യുക്കേഷൻ പ്രോഗ്രാമിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മാങ്ങാട്ട്പ്പറമ്പ് കാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് നടത്തുന്ന യോഗഎഡ്യൂക്കേഷൻ ഡിപ്ലോമ പ്രോഗ്രാമിന്റെ, 202526 അധ്യയന വർഷത്തിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ (www.admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു. പ്രസ്തുത പ്രോഗ്രാമിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് പഠന വകുപ്പുമായി ബന്ധപ്പെടാവുന്നതാണ്.
ടൈം ടേബിൾ
സെപ്റ്റംബർ18 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് (2009 13 അഡ്മിഷൻ ) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽപ്രസിദ്ധീകരിച്ചു
പരീക്ഷാ വിജ്ഞാപനം
15.10.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദം (റെഗുലർ സപ്ലിമെന്റിറി/ ഇംപ്രൂവ്മെന്റ്) നവംബർ 2025 പരീക്ഷകൾക്ക് 09.09.2025 മുതൽ 16.09.2025 വരെ പിഴയില്ലാതെയും 18.09.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.