സീറ്റൊഴിവ്
Wednesday, August 20, 2025 9:49 PM IST
കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് കാന്പസിൽ ഐടി എഡ്യുക്കേഷൻ സെന്ററിൽ അഞ്ചു വര്ഷ ബിരുദ എംസിഎ കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷന് 22 ന് രാവിലെ 11 ന് യോഗ്യത സർട്ടിഫിക്കറ്റുകളുമായ് ഐടിഇസി പാലയാട് കാന്പസിൽ ഹാജരാകണം.
കണ്ണൂർ സർവകലാശാലയും കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) കോഴ്സിൽ ഏതാനം സീറ്റ് ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ കണ്ണൂർ സർവകലാശാലയുടെ ഭൗതികശാസ്ത്ര പഠന വകുപ്പുമായി ബന്ധപ്പെടണം. ഫോൺ: 9447649820, 04972806401.
ഹാൾടിക്കറ്റ്
സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എംപിഇഎസ്) (സിബിസിഎസ്എസ് റഗുലർ) നവംബർ 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിസിഎ വിദ്യാർഥികളുടെ പുനഃപരീക്ഷ അടക്കമുള്ള ആറാം സെമസ്റ്റർ ഏപ്രിൽ 2025 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള ഓൺലൈൻ അപേക്ഷകൾ 02.09.2025 വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെ ഒന്നാം സെമസ്റ്റർ എം സിഎ (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ), നവംബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കണ്ണൂർ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. സപ്ലിമെന്ററി വിദ്യാർഥികൾക്ക് പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി സെപ്റ്റംബർ രണ്ടിന് വൈകുന്നേരം അഞ്ചിനു മുന്പായി സമർപ്പിക്കണം.
പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി (പിജിഡിസിപി) (റഗുലർ, സപ്ലിമെന്ററി), മേയ് 2025 പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസിലിംഗ്, തളാപ്പിൽ സെപ്റ്റംബർ ഒന്പത്, 10 തീയതികളിലും ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയറൽ മാനേജ്മെൻറ്, തൃക്കരിപ്പൂരിൽ സെപ്റ്റംബർ ഒന്പതിനും നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.