കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എക്കണോമിക്കലി വീക്കർ സെക്ഷൻ (EWS) വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. ബിഎസ്‌സി ലൈഫ് സയൻസ് വിഷയങ്ങൾ/കെമിസ്ട്രി/ഫിസിക്സ്/ കംപ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെ ക്നോളജി ആൻഡ് മൈക്രോ ബയോളജി വകുപ്പിൽ ഇന്നു രാവിലെ 11 ന് മുന്പായി ഹാജരാകണം. ഫോൺ: 9446870675.

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സിഎംഎസ് നീലേശ്വരം സെന്‍ററിൽ എംബിഎ കോഴ്സിന് (202526 പ്രവേശനം) നിലവിലുള്ള എല്ലാ ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കെ മാറ്റ് ആവശ്യമില്ല. താത്പര്യമുള്ള വിദ്യാർഥികൾ 25 നു രാവിലെ 10.30 ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെന്‍റ് സ്റ്റഡീസിൽ എത്തിച്ചേരണം.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാന്പസിലെ നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽബി ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി) മേയ് 2025, പാലയാട് കാന്പസിലെ എട്ടാം സെമസ്റ്റർ ബിഎ എൽഎൽ. ബി (റെഗുലർ/സപ്ലിമെന്‍ററി) മേയ് 2025, അഫിലിയേറ്റഡ് കോളജുകളിലെയും ഐടി എഡ്യുക്കേഷൻ സെന്‍ററുകളിലെയും ഒന്നാം സെമസ്റ്റർ എംസിഎ (റെഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ) നവംബർ 2024 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 02/09/2025 ,വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.

ടൈം ടേബിൾ

16.09.2025 ന് ആരംഭിക്കുന്ന, പ്രൈവറ്റ് രെജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ( റെഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.