സീറ്റ് ഒഴിവ്
Friday, August 22, 2025 9:48 PM IST
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി കോഴ്‌സുക ൾക്ക് സീറ്റ് ഒഴിവുണ്ട്. ഹയർ സെക്കൻഡറി തരത്തിൽ സയൻസ് പഠിച്ച വിദ്യാർഥികൾക്ക് അഞ്ചു വർഷം വരെ പഠിക്കാവുന്ന ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമിൽ (ഫിസിക്സ്/കെമിസ്ട്രി) ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നേരിട്ട് അഡ്മിഷൻ നടത്തുന്നു. അടിസ്ഥാന യോഗ്യത +2 സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്). ഫോൺ: 9447649820, 04972806401
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സിഎംഎസ് നീലേശ്വരം സെന്‍ററിൽ എംബിഎ കോഴ്സിന് (202526 പ്രവേശനം) നിലവിലുള്ള എല്ലാ ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കെ മാറ്റ് ആവശ്യമില്ല. താത്പര്യമുള്ള വിദ്യാർഥികൾ 25 ന് രാവിലെ 10.30 ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ്/കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെ ക്നോളജി) (ജോയിൻറ് സിഎസ്എസ് റെഗുലർ/സപ്ലിമെന്‍ററി) മേയ് 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 03.09.2025 വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
പുനർ മൂല്യ നിർണയ ഫലം
ഒന്ന്, രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.