സീറ്റ് ഒഴിവുണ്ട്
Tuesday, August 26, 2025 9:34 PM IST
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ സ്ഥിതിചെയ്യുന്ന എൻവയോൺമെന്‍റൽ സ്റ്റഡീസ് പഠന വകുപ്പിൽ എംഎസ്‌സി എൻവയോൺമെന്‍റൽ സയൻസ്, അഞ്ച് വർഷ എൻവിറോൺമെന്‍റൽ സയൻസ് ഇന്‍റഗ്രേറ്റഡ് പിജി പ്രോഗ്രാം എന്നീ കോഴ്സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 29 ന് രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാവണം. 9995950671, 9946349800, 9746602652.
കണ്ണൂർ സർവകലാശാലയും കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്‌സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) കോഴ്സിൽ സീറ്റ് ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ള വിദ്യാർഥികൾ കണ്ണൂർ സർവകലാശാലയുടെ ഭൗതികശാസ്ത്ര പഠന വകുപ്പുമായി ബന്ധപ്പെടുക. ഫോൺ: 9447649820, 04972806401.
കണ്ണൂർ സർവകലാശാലയിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർഥികൾ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ 29 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി എത്തിച്ചേരണം. പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് (PGDDSA) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാ ശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല /സ്ഥാപനത്തിൽ നിന്നുള്ള ബിഎസ്‌സി (+2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം)/ബിബിഎ / ബികോം/ബിഎ ഇക്കണോമിക്സ്/ബിസിഎ/ബിടെക്/ബിഇ/ ബി വോക് ഇൻ കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ബിരുദം.
പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി (PGDCS) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീക രിച്ച മറ്റേതെങ്കിലും സർവകലാശാല/സ്ഥാപനത്തിൽ നിന്നുള്ള ബിഎസ്‌സി (+2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) /ബിസിഎ /ബിടെക്/ബിഇ / ബി വോക് ഇൻ കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബിരുദം. ഫോൺ: ഡാറ്റ സയൻസ് (9544243052). സൈബർ സൈക്യൂരിറ്റി (9567218808).
ബിരുദാനന്തര ബിരുദം പ്രവേശനത്തിനുള്ള അവസാന തീയതി 30 വരെ നീട്ടി
202526 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളജുകളിലെ വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും (FYUGP), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും, സർവകലാശാല പഠനവകുപ്പുകളിലെ അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും (FYIMP) പ്രവേശനം നേടുന്നതിനുള്ള അവസാന തിയതി 30 വരെ നീട്ടിയിരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ അതാത് കോളജുകളിലെ ബിരുദ ബിരുദാനന്തര ബിരുദ പ്രവേശന വുമായി ബന്ധപ്പെട്ട നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്. ഇതുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാത്തവർക്കും കോളജുമായി നേരിട്ട് ബന്ധപ്പെടാവുന്നതും, സീറ്റുകൾ ലഭ്യമാണെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം പ്രവേശനം നേടാവുന്നതുമാണ്.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി കംപ്യൂട്ടർസയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ഒക്ടോബർ 2024, മൂന്നാം സെമസ്റ്റർ എംബിഎ ബിരുദം(സിബിസിഎസ്എസ് ഒബിഇ റെഗുലർ)ഒക്ടോബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
08.10.2025 ന് ആരംഭിക്കുന്ന , പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 10.09.2025 മുതൽ 16.09.2025 വരെ പിഴയില്ലാതെയും 18.09.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.