സീറ്റൊഴിവ്
Wednesday, August 27, 2025 9:18 PM IST
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചുവർഷത്തെ സോഷ്യൽ സയൻസ് വിത്ത് സ്പെഷലൈസഷൻ ഇൻ ഇക്കണോമിക്സ് ഇന്റഗ്രേറ്റഡ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ നാളെ രാവിലെ 10.30ന് വകുപ്പു തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9400337417.
കണ്ണൂർ സർവകലാശാലയിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർഥികൾ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നാളെ രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി എത്തിച്ചേരണം. പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് (പിജിഡിഡിഎസ്എ) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല /സ്ഥാപനത്തിൽ നിന്നുള്ള ബിഎസ്സി (പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം)/ബിബിഎ/ബികോം/ബിഎ ഇക്കണോമിക്സ്/ബിസിഎ/ബിടെക്/ബിഇ/ബി വോക് ഇൻ കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ബിരുദം. പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി (പിജിഡിസിഎസ്) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല /സ്ഥാപനത്തിൽ നിന്നുള്ള ബിഎസ്സി (പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം)/ബിസിഎ/ബിടെക്/ബിഇ/ബി വോക് ഇൻ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി ബിരുദം. ഫോൺ: ഡാറ്റ സയൻസ് 9544243052, സൈബർ സൈക്യൂരിറ്റി 9567218808.