ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സ്:15 വരെ ഓൺലൈനായി അപേക്ഷിക്കാം
Monday, September 1, 2025 9:49 PM IST
കണ്ണൂർ: ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാല യുടെ സ്കൂൾ ഓഫ് ലൈഫ്ലോംഗ് ലേണിംഗ്, ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര കാമ്പസിൽ നടത്തുന്ന “ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻ (EEC)” ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 3,000 രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 17 വൈകുന്നേരം അഞ്ചിന് മുമ്പായി സ്കൂൾ ഓഫ് ലൈഫ്ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം.
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബികോം/ ബിബിഎ/ബിഎ ഡിഗ്രി ബിരുദം അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബികോം/ബിബിഎ/ബിഎ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ2020 മുതൽ 2023 വരെ പ്രവേശനം), നവംബർ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics Private Registration Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്.
തപാൽ വഴി അയയ്ക്കുന്ന അസൈൻമെന്റുകൾ ലഭിക്കേണ്ട അവസാന തീയതിഈ മാസം 16ആണ്.
അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ്ഡയറക്ടറുടെ ഓഫിസിൽ 16 ന് സമർപ്പിക്കേണ്ടതാണ്. രാവിലെ ബിഎ പ്രോഗ്രാമുകൾ, ഉച്ചയ്ക്ക് ശേഷം ബിബിഎ/ബികോം പ്രോഗ്രാമുകൾ . മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതല്ല.
പബ്ലിക് റിലേഷൻസ് ഓഫീസർ വാക് ഇൻ ഇന്റർവ്യു
കണ്ണൂർ സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ 12ന് രാവിലെ 10.30 ന് താവക്കര കാമ്പസിൽ നടക്കും.
വിദ്യാഭ്യാസ യോഗ്യത:
1. ജേർണലിസം/മാസ് കമ്യൂണിക്കേഷൻ എന്നിവയിലെ ബിരുദാനന്തര ബിരുദം അഥവാ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസം/മാസ് കമ്യൂണിക്കേഷൻ /പബ്ലിക് റിലേഷൻസിൽ ഡിപ്ലോമയും.
2. സർക്കാർ അംഗീകാരം /രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങളിൽ നിന്ന് മാധ്യമ രംഗത്തെ മൂന്നു വർഷത്തെ പരിചയം അഥവാ സർക്കാർ/അർധ സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിൽ പിആർ പ്രഫഷണലായുള്ള മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷകരുടെ പ്രായം 45 വയസിൽ കവിയാൻ പാടില്ല. പ്രതിമാസ വേതനം 40,000 രൂപ. ഇന്റർവ്യൂ വിന് ഹാജരാകുന്നവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം,വയസ് എന്നിവ തെളിയിക്കുന്ന തിനുള്ള എല്ലാ അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 12 ന് രാവിലെ ഒന്പതിന് കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ എത്തിച്ചേരേണ്ടതാണ്.