പ്രൈവറ്റ് രജിസ്ട്രേഷൻ ബിബിഎ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട്
Tuesday, September 9, 2025 10:06 PM IST
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിബിഎ ഏപ്രിൽ 2025 സെഷൻ (റഗുലർ 2023 പ്രവേശനം/ സപ്ലിമെന്ററി 2020, 2021, 2022 പ്രവേശനം) വിദ്യാർഥികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് 30ന് വൈകുന്നേരം നാലിന് മുന്പായി സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം. ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ Academics – Syllabus – Private Registration ലിങ്കിൽ ലഭ്യമാണ്.
(https://www.kannuruniversity.ac.in/en/academics/syllabus/privateregistration/ug/) 2020, 2021, 2022 പ്രവേശനം വിദ്യാർഥികളിൽ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് (സപ്ലിമെന്ററി) സമർപ്പിക്കുന്നവർ, നാലാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2025 സെഷൻ പരീക്ഷയിലെ, ഈ പേപ്പർ നിർബന്ധമായും രജിസ്റ്റർ ചെയ്തവരായിരിക്കണം.
പരീക്ഷാ വിജ്ഞാപനം
യഥാക്രമം ഒക്ടോബർ 10,14 തീയതികളിൽ ആരംഭിക്കുന്ന ഒന്പത് , അഞ്ച് സെമസ്റ്റർ ബിഎഎൽഎൽ ബി (റഗുലർ / സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷകൾക്ക് ഈ മാസം 10 മുതൽ 16 വരെ പിഴയില്ലാതെയും18 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
ഒക്ടോബർ 14 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റഗുലർ / സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷകൾക്ക് ഈ മാസം 11 മുതൽ 16 വരെ പിഴയില്ലാതെയും18 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .