വാക് ഇൻ ഇന്റർവ്യൂ
Wednesday, September 10, 2025 9:41 PM IST
കണ്ണൂർ സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ നാളെ രാവിലെ 10.30ന് താവക്കര കാമ്പസിൽ നടക്കും. വിദ്യാഭ്യാസ യോഗ്യത: 1. ജേർണലിസം/മാസ് കമ്യൂണിക്കേഷൻ എന്നിവയിലെ ബിരുദാനന്തര ബിരുദം അഥവാ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസിൽ ഡിപ്ലോമയും. 2. സർക്കാർ അംഗീകാരം /രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങളിൽനിന്നും മാധ്യമരംഗത്തെ മൂന്നു വർഷത്തെ പരിചയം അഥവാ സർക്കാർ/അർധ സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിൽ പിആർ പ്രഫഷണലായുള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. അപേക്ഷകരുടെ പ്രായം 45 വയസിൽ കവിയാൻ പാടില്ല, പ്രതിമാസ വേതനം 40,000 രൂപ. ഇന്റർവ്യൂവിന് ഹാജരാകുന്നവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള എല്ലാ അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നാളെ രാവിലെ ഒന്പതിന് കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ എത്തിച്ചേരണം.
കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നാളെ കണ്ണൂർ സർവകലാശാലയുടെ താവക്കര ആസ്ഥാനകാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30ന് ഇന്റർവ്യൂവിന് ഹാജരാകണം. വിശദാംശങ്ങൾ സർവകലാശാലയുടെ വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷൻ
നാലാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എംഎസ്സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി)/എംഎസ്സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സിഎസ്എസ് റെഗുലർ), മേയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ ഇന്നും നാളെയും പിഴയോടുകൂടി 13 വരെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം
ഒക്ടോബർ 14ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജിലെ ഒന്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2025 പരീക്ഷകൾക്ക് ഇന്നു മുതൽ സെപ്റ്റംബർ 16 വരെ പിഴയില്ലാതെയും 18 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം.
ഒക്ടോബർ 15ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജിലെ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2025 പരീക്ഷകൾക്ക് നാളെ മുതൽ സെപ്റ്റംബർ 17 വരെ പിഴയില്ലാതെയും 19 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദം (2009 2013 അഡ്മിഷൻ) മേഴ്സി ചാൻസ് ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.