പരീക്ഷാവിജ്ഞാപനം
Thursday, September 11, 2025 9:59 PM IST
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംസിഎ/എംഎൽഐഎസ്സി/എൽഎൽഎം/എംബിഎ/എംപിഇഎസ് (സിബിസിഎസ്എസ് റഗുലർ 2024 അഡ്മിഷൻ/സപ്ലിമെന്ററി 2023 അഡ്മിഷൻ) നവംബർ 2025 ആൻഡ് മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംസിഎ/എംഎൽഐഎസ്സി/എൽഎൽഎം/എംബിഎ/എംപിഇഎസ് (സിബിസിഎസ്എസ് സപ്ലിമെന്ററി 2022 അഡ്മിഷൻ) നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 24 മുതൽ 30 വരെയും പിഴയോട് കൂടി ഒക്ടോബർ നാലു വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബിബിഎ, ബിഎ ഇക്കണോമിക്സ്, ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 2025 സെപ്റ്റംബർ 18, 19 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
ഒക്ടോബർ എട്ടിന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.