പുനർമൂല്യനിർണയ ഫലം
Friday, September 12, 2025 9:53 PM IST
കണ്ണൂർ സർവകലാശാലയുടെ രണ്ട് കാമ്പസുകളിലായി നടത്തുന്ന ഒന്നാം സെമസ്റ്റർ ബിഎഎൽഎൽ ബി (നവംബർ 2024) ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (നവംബർ 2024) അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (നവംബർ 2024) ആറാം സെമസ്റ്റർ ബിഎഎൽഎൽബി (മേയ് 2025) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഹാൾ ടിക്കറ്റ്
സെപ്റ്റംബർ 18ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (2009 2013 അഡ്മിഷൻ) മേഴ്സി ചാൻസ് (ഏപ്രിൽ 2025) പരീക്ഷയുടെ നോമിനൽ റോളും ഹാൾ ടിക്കറ്റും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ എഫ്വൈയുജിപി നവംബർ 2024 ബിഎസ്സി സൈബർ സെക്യൂരിറ്റി (അങ്ങാടിക്കടവ് ഡോൺബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ്) ബിബിഎ ലോജിസ്റ്റിക്സ് (വിളയാങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളജ്) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ കെറീപ്പ് പോർട്ടലിൽ ലഭ്യമാണ് .
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഏപ്രിൽ 2025 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസിൽ പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 24ന് വൈകുന്നേരം അഞ്ചാണ്.