കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ ഒഴിവുള്ള ഒരു വനിത ഹോസ്റ്റൽ മേട്രൺ തസ്തിക യിലേക്ക് താത്കാലിക ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്എസ്എൽസി യോഗ്യതയുള്ള18നും 36 നും ഇടയിൽ പ്രായമുള്ള (സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അംഗീകൃത പ്രായ ഇളവിന് അർഹതയുണ്ടവും ) ഭിന്നശേഷിക്കാരല്ലാത്ത സ്ത്രീകളായ ഉദ്യോഗാർഥികൾ 29 ന് രാവിലെ 10.30 ന് മാനന്തവാടി കാമ്പസ് ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന നിയമന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണമെന്ന് അറിയിക്കുന്നു. പ്രവൃത്തി പരിചയമുള്ള വർക്ക് മുൻഗണന ലഭിക്കുന്നതിന്ന് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

തീയതി നീട്ടി

പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (2024 അഡ്മിഷൻ റെഗുലർ എഫ്‌വൈയുജിപി പാറ്റേൺ ) ഏപ്രിൽ 2025 പരീക്ഷകൾക്ക് ഇന്നു വരെ രജിസ്റ്റർ ചെയ്യം.

പുനർ മൂല്യ നിർണയ ഫലം

രണ്ടാം സെമസ്റ്റർ എഫ്‌വൈയുജിപി (ഏപ്രിൽ 2025) പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. അപേക്ഷിച്ച വിദ്യാർഥികൾക്ക് പുതുക്കിയ മാർക്ക് ലിസ്റ്റ് കെ റീപ്പിലെ സ്റ്റുഡൻറ് ലോഗിൻ ൽ ലഭ്യമാവുന്നതാണ്. ഇത് സംബന്ധിച്ച റിസൾട്ട് മെമ്മോ രജിസ്റ്റർ ചെയ്ത ഇ മെയിൽ അഡ്രസിൽ ലഭിക്കുന്നതാണ്.

പരീക്ഷാ വിജ്ഞാപനം

04.11.2025 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എഫ്‌വൈയുജിപി (നവംബർ 2025 ) പരീക്ഷയ്ക്ക് മുന്നോടിയായുള്ള സ്റ്റുഡന്‍റ് രജിസ്‌ട്രേഷനും കോഴ്സ് സെലക്ഷനും 29 മുതൽ ഒക്ടോബർ ആറ്
വരെ ചെയ്യാവുന്നതാണ്. തുടർന്ന് 09.10.2025 മുതൽ 15.10.2025 വരെ പിഴയില്ലാതെയും 17.10.2025 വരെ പിഴയോടു കൂടിയും പരീക്ഷാ രജിസ്ട്രേഷനും ചെയ്യേണ്ടതാണ് .

04.11.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദം ( സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) നവംബർ 2025 പരീക്ഷകൾക്ക് 09.10.2025 മുതൽ15.10.2025 വരെ പിഴയില്ലാതേയും 17.10.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ /സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . ഉത്തരക്കടലാസ് പുനർ മൂല്യനിർണയം / സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവ യ്ക്കുള്ള അപേക്ഷകൾ 30 ന് വൈകുന്നേരം അഞ്ചു വരെ ഓൺലൈൻ ആയി സ്വീകരിക്കും.

ത്രിദിന ദേശീയ ട്രൈബൽ കോൺഗ്രസ്

കണ്ണൂർ: സർവകലാശാല നരവംശ ശാസ്ത്ര വകുപ്പ് കോഴിക്കോട് കിർട്ടാഡ്സിന്‍റെ സഹകരണത്തോടെ 22 മുതൽ 24 വരെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ത്രിദിന ദേശീയ ട്രൈബൽ കോൺഗ്രസ് നടത്തും. ഡെൽഹി സർവ്വകാലാശാല നരവംശശാസ്ത്ര വകുപ്പിലെ പ്രഫ. ആർ.പി. മിത്ര ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തും. കിർട്ടാഡ്സ് മുൻ ഡയറക്ടർ മോഹൻ കുമാർ, ആന്ത്രയിലെ ട്രൈബൽ സെൻട്രൽ സർവകലായിലെ ഡോ. ദിവ്യ കോണിക്കൽ, കിർട്ടാഡ്‌സിലെ ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. കെ.എസ്. പ്രദീപ് കുമാർ, വി.എസ്. സുഭാഷ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും. തുടർന്ന് മണിപ്പൂർ, കർണാടക, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ നിന്നുമുള്ള അധ്യാപകരും വിദ്യാർഥികളും ഇരുപത് പ്രബദ്ധങ്ങൾ അവതരിപ്പിക്കും.