ബിരുദം: ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Sunday, July 21, 2019 12:44 AM IST
ബിരുദം ഒന്നാം ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 23ന് വൈകുന്നേരം നാലിനകം പ്രവേശനം നേടണം.
പിജി അലോട്ട്മെന്റ്
അലോട്ട്മെന്റ് ലഭിച്ചവർ നാളെ വൈകുന്നേരം നാലിനകം പ്രവേശനം നേടണം
പ്രാക്ടിക്കൽ
2019 മേയിലെ രണ്ടാം സെമസ്റ്റർ സിബിസിഎസ്, സിബിസിഎസ്എസ് (റെഗുലർ, ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സിബിസിഎസ് (റെഗുലർ) ബിഎ കഥകളി വേഷം, സംഗീതം, അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് (2013 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്) കഥകളി ചെണ്ട കോഴ്സുകളുടെ പ്രാക്ടിക്കൽ 24 മുതൽ 30 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
നാലാം സെമസ്റ്റർ എംബിഎ (2017 അഡ്മിഷൻ റെഗുലർ, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) ജൂണ്‍ 2019 പരീക്ഷയുടെ വൈവാവോസിയും പ്രോജക്ട് മൂല്യനിർണയവും 22 മുതൽ ഓഗസ്റ്റ് മൂന്നുവരെ കോളജുകളിൽ. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
2018 നവംബറിലെ മൂന്നാം സെമസ്റ്റർ എംകോം (സിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 മാർച്ചിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ഡബിൾ ഡിഗ്രി ഇന്റഗ്രേറ്റഡ് ബികോം എൽഎൽബി ഓണേഴ്സ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുതുക്കിയ പരീക്ഷാഫലം
2017 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ, എൽഎൽബി ഓണേഴ്സ് പരീക്ഷയുടെ പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സീനിയർ സയന്റിസ്റ്റ്
കോട്ടയം തലപ്പാടി അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ സീനിയർ സയന്റിസ്റ്റുമാരുടെ മൂന്ന് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരം www.iucbr. ac.in എന്ന വെബ്സൈറ്റിൽ.