സാക് ഓറിയന്റേഷൻ 19-ന് കാലിക്കട്ട് സർവകലാശാലയിൽ
Monday, September 16, 2019 9:19 PM IST
തേഞ്ഞിപ്പലം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനുമായി ബന്ധപെട്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴിൽ ആരംഭിച്ച സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.
19ന് രാവിലെ പത്തിന് കാലിക്കട്ട് സർവകലാശാലാ സെമിനാർ കോംപ്ലക്സിലാണ് പരിപാടി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, രജിസ്ട്രാർ പ്രഫ. എം. മനോഹരൻ, ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ, മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, റിസർച്ച് ഓഫീസർ ഡോ. വി. ഷെഫീഖ് എന്നിവർ പങ്കടുക്കും. മലപ്പുറം ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകൾ (എൻജിനിയറിംഗ്, ടീച്ചർ എഡ്യൂക്കേഷൻ അടക്കം), പോളിടെക്നിക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽ/ ഐക്യുഎസി കോഓർഡിനേറ്റർ പങ്കെടുക്കണം.