പ്രിൻസിപ്പൽമാരുടെ യോഗം 25ന്
Tuesday, October 22, 2019 11:47 PM IST
തൃശൂർ: ആരോഗ്യസർവകലാശാലയിലെ കോളജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം 25നു രാവിലെ 11ന് സർവകലാശാല സെനറ്റ് ഹാളിൽ നടത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഭാവിയിലെ സംരംഭങ്ങളുടെ രൂപകൽപനയും വികാസത്തിനും ആശയങ്ങൾ സമാഹരിക്കുന്നതിനാണ് പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്നു വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ പത്രസമ്മേളനത്തിൽ പറഞ്ഞു.