ഒന്നാം സെമസ്റ്റർ യുജി പരീക്ഷകൾ നവംബർ 13നും പിജി പരീക്ഷകൾ 12നും തുടങ്ങും
Tuesday, October 29, 2019 11:49 PM IST
നവംബറിലെ ഒന്നാം സെമസ്റ്റർ യുജി (സിബിസിഎസ്, സിബിസിഎസ്എസ് റെഗുലർ) പരീക്ഷകൾ നവംബർ 13നും പിജി (സിഎസ്എസ് റെഗുലർ) പരീക്ഷകൾ 12നും തുടങ്ങുംവിധം പുനക്രമീകരിച്ചു. ഡിസംബർ രണ്ടു മുതൽ 12 വരെ കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പ് നടക്കും.
പരീക്ഷഫലം
2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ (സപ്ലിമെന്ററി), നാലാം സെമസ്റ്റർ എംടെക് കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബിപിടി റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.
അപേക്ഷ ഓണ്‍ലൈൻ മാത്രം
2019 ഒക്ടോബർ 24ന് ഫലം പ്രസിദ്ധീകരിച്ച ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ ഓണ്‍ലൈനായി മാത്രം നൽകണം. സർവകലാശാല വെബ്സൈറ്റിലെ ’സ്റ്റുഡന്റ്സ് പോർട്ടൽ’ ലിങ്കിലൂടെ നൽകാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. റീവാല്യുവേഷൻ ലിങ്കിലൂടെയാണു ഫീസ് അടയ്ക്കേണ്ടത്.