പരീക്ഷാ അപേക്ഷ
Monday, November 25, 2019 10:01 PM IST
ഡിസംബർ 18ന് ആരംഭിക്കുന്ന തേർഡ് ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഡിസംബർ മൂന്നുവരെയും സൂപ്പർഫൈനോടുകൂടി ഡിസംബർ അഞ്ചുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാഫലം
സെക്കൻഡ് സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ് ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഡിസംബർ രണ്ടിനകം അപേക്ഷിക്കണം.
റീടോട്ടലിംഗ് ഫലം
രണ്ടാം വർഷ ബിഎസ്സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.