എട്ട്, ഏഴ്, ആറ് സെമസ്റ്റർ ബിടെക് പരീക്ഷകൾ 29, 30, 31 തീയതി മുതൽ; ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ
Tuesday, January 14, 2020 11:23 PM IST
എട്ട്, ഏഴ്, ആറ് സെമസ്റ്റർ ബിടെക് (2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷകൾ യഥാക്രമം 29, 30, 31 തീയതി മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷ ഫലം
2019 ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ഫെബ്രുവരിയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ ഇക്കണോമിക്സ് (പ്രൈവറ്റ് 2016 അഡ്മിഷൻ റെഗുലർ, 2016നു മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 20122013 അഡ്മിഷൻ അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.