ഏഴുമുതൽ നടക്കുന്ന ഒന്നാം സെമസ്റ്റർ എംസിഎ പരീക്ഷയ്ക്ക് ഇന്നു കൂടി അപേക്ഷിക്കാം
Monday, February 3, 2020 11:11 PM IST
ഏഴുമുതൽ നടക്കുന്ന ഒന്നാം സെമസ്റ്റർ എംസിഎ പരീക്ഷയ്ക്ക് റെഗുലർ വിദ്യാർഥികൾക്ക് ഇന്നുകൂടി സർവകലാശാല പോർട്ടൽ വഴി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബിപിഇഎസ് (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2018 അഡ്മിഷൻ റെഗുലർ, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 24 മുതൽ നടക്കും. ഏഴുവരെയും 525 രൂപ പിഴയോടെ 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റർ ബിപിഇഎസ് (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് നാലുമുതൽ നടക്കും. ഏഴുവരെയും 525 രൂപ പിഴയോടെ 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.
എംഎസസി (ബയോസയൻസ്) പഴയ സ്കീം (2012ന് മുന്പുള്ള അഡ്മിഷൻ) സ്പെഷൽ മേഴ്സി ചാൻസ് (അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ 19 മുതൽ നടക്കും.
അന്തിമ റാങ്ക് പട്ടിക
2019 ജൂണിലെ അവസാന വർഷ ബിഫാം പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ചെറുവാണ്ടൂർ ഡിപിഎസിലെ സ്റ്റീവ സണ്ണി, ആദിത്യ സുരേന്ദ്രൻ, പി. അമൃത രാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
പരീക്ഷഫലം
2019 ഒക്ടോബറിലെ അഞ്ചാം സെമസ്റ്റർ ബിബിഎ, ബിസിഎ, ബിബിഎം, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎഫ്ടി സിബിസിഎസ് (മോഡൽ മൂന്ന് 2017 അഡ്മിഷൻ റെഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (ഇൻ ഓർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംകോം (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വോട്ടർ പട്ടിക
സെനറ്റിലെ ഒഴിവുകൾ നികത്താൻ വിവിധ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. www.mgu.ac.in എന്ന വെബ്സൈറ്റിൽ.