വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാർഥികള്‍ക്കുള്ള കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
Monday, February 10, 2020 8:51 PM IST
കാലിക്കട്ട് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി കലാകായിക മത്സരങ്ങള്‍ നടത്തുന്നു. കായിക മത്സരങ്ങള്‍ 22നും കലാമത്സരങ്ങള്‍ 24, 25 തിയതികളിലും നടക്കും. മത്സര ഇനങ്ങളുടെ വിശദവിവരങ്ങളും അപേക്ഷാ ഫോമും www.sdeuoc.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികള്‍ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഐഡി കാര്‍ഡിന്റെ പകര്‍പ്പും ഇതേ ഇനത്തില്‍ മുന്‍കാലത്ത് പങ്കെടുത്ത് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം 15ന് വൈകുന്നേരം അഞ്ചിന് ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കട്ട് സര്‍വകലാശാല, 673 635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
പബ്ലിക് റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം
കാലിക്കട്ട് സര്‍വകലാശാലാ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ പഠനവിഭാഗം നടത്തുന്ന പബ്ലിക് റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് 14ന് രാവിലെ പത്തിന് പഠനവിഭാഗത്തില്‍ നടക്കും. സീറ്റുകള്‍ : 20. യോഗ്യത: 50% മാര്‍ക്കോടെ ബിരുദം (ഒ.ബി.സി 47 ശതമാനം, എസ് സി/ എസ്ടി 45 ശതമാനം മാര്‍ക്ക് മതി). അപേക്ഷാ ഫീ 110 രൂപ (എസ് സി/ എസ്ടി 55 രൂപ). കോഴ്സ് ഫീ: 1655 രൂപ. 70 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍. താത്പ്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ : 9961566725.
മൂന്നാം സെമസ്റ്റര്‍ പിജി മൂല്യനിര്‍ണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ (നവംബര്‍ 2019) പിജി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പ് 18 മുതല്‍ ആരംഭിക്കും. ക്യാമ്പുകളുടെയും ചെയര്മാന്മാരുടെയും വിവരങ്ങള്‍ വെബ്സൈറ്റില്‍ . എക്സാമിനര്മാര്ക്കുള്ള നിയമനോത്തരവ് അതത് പ്രിന്‍സിപ്പല്‍മാര്‍ മുഖേന അയച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് ചെയര്മാന്മാരുമായി ബന്ധപ്പെടുക.
പരീക്ഷാഫലം
2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ്, ഫിനാന്‍ഷല്‍ ഇക്കണോമിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ് സി ഫിസിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.