എംഫിൽ: പ്രവേശന പരീക്ഷയും അഭിമുഖവും 17ന്
Monday, February 10, 2020 11:19 PM IST
സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ എം.ഫിൽ കംപ്യൂട്ടർ സയൻസ് പ്രവേശനത്തിന് അപേക്ഷിച്ചവർക്കുള്ള പ്രവേശനപരീക്ഷയും അഭിമുഖവും 17ന് നടക്കും. രാവിലെ 10ന് സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിലാണ് പരീക്ഷ. അപേക്ഷകർ ഹാൾടിക്കറ്റിനൊപ്പം അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ ഹാജരാക്കണം. ഫോൺ: 0481 2731037.
പരീക്ഷാഫലം
2019 നവംബറിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ റെഗുലർ ആൻഡ് സപ്ലിമെന്ററി സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.