വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ പിജി പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടി ഒന്നും രണ്ടും സെമസ്റ്റര്‍ (ഒന്നാം വര്‍ഷം) പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്ത എസ്ഡിഇ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനം നേടുന്നതിന് പിഴകൂടാതെ മാര്‍ച്ച് അഞ്ച് വരെയും 100 രൂപ പിഴയോടെ മാര്‍ച്ച് പത്ത് വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ www.sdeuoc.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407356, 2407494.
പരീക്ഷാ അപേക്ഷ എംസിഎ ഒന്നാം സെമസ്റ്റര്‍ 2018 സ്കീം2018 മുതല്‍ പ്രവേശനം റഗുലര്‍/ സപ്ലിമെന്ററി, 2014 മുതല്‍ പ്രവേശനം സപ്ലിമെന്ററി, മൂന്നാം സെമസ്റ്റര്‍ 2014 മുതല്‍ പ്രവേശനം റഗുലര്‍/ സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് ഒമ്പത് വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 12 വരെയും ഫീസടച്ച് മാര്‍ച്ച് 16 വരെ രജിസ്റ്റര്‍ ചെയ്യാം.
ഒന്നാം സെമസ്റ്റര്‍ എംഎസ് സി റേഡിയേഷന് ഫിസിക്സ് റഗുലര്‍ (2019 സ്കീം2019 പ്രവേശനം)/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് നാല് വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് ആറ് വരെയും ഫീസടച്ച് മാര്‍ച്ച് ഒമ്പത് വരെ രജിസ്റ്റര്‍ ചെയ്യാം. സപ്ലിമെന്ററി/ ഇംപ്രൂവ്മെന്ററി (2016 മുതല്‍ പ്രവേശനം) പരീക്ഷക്ക് സാധാരണ ഫോമിലാണ് അപേക്ഷിക്കേണ്ടത്.
ബിഎ മള്‍ട്ടിമീഡിയ പരീക്ഷ മാറ്റിവെച്ച പ്രൈവറ്റ് രജിസ്ട്രേഷന് (സിയുസിബിസിഎസ്എസ്, 2017 പ്രവേശനം) മൂന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ റഗുലര്‍ പരീക്ഷ മാര്‍ച്ച് 12ന് ആരംഭിക്കും.
പരീക്ഷാഫലം 2019 നവംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎ സോഷ്യോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
ലോഗോ ക്ഷണിച്ചു കാലിക്കട്ട് സര്‍വകലാശാലയില്‍ മാര്‍ച്ച് അവസാന വാരം നടക്കുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി ഫെസ്റ്റിവെല്‍ ഓഫ് ആര്‍ട്ട് ആൻഡ് ഐഡിയാസ് എന്ന ദേശീയ സാംസ്കാരികോത്സവത്തിന് ലോഗോ ക്ഷണിച്ചു. എന്‍ട്രികള്‍ 29നകം
[email protected] എന്ന ഇമെയിലില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 9539811232.
എക്സാമിനേഴ്സ് മീറ്റിംഗ് ആറാം സെമസ്റ്റര്‍ ബിഎസ് സി സുവോളജി/ അക്വാകള്‍ച്ചര്‍/ കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ ബിസിഎ ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂര്‍ ജില്ലയിലെ കോളജുകളിലെ സുവോളജി/ അക്വാകള്‍ച്ചര്‍ അധ്യാപകര്‍ മാര്‍ച്ച് നാലിന് രാവിലെ പത്തിന് പുല്ലൂട്ട് കെകെടിഎം ഗവണ്മെന്റ് കോളജിലും, കംപ്യൂട്ടര്‍ സയന്‍സ്/ ഐടി/ ബിസിഎ അധ്യാപകര്‍ 10.30ന് ചാലക്കുടി പിഎംജി കോളജിലും ഹാജരാകണം.
ആറാം സെമസ്റ്റര്‍ ബിഎസ്സി മാത്തമാറ്റിക്സ് ഏപ്രില്‍ 2020 പ്രോജക്ട്/ വൈവ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട് ജില്ലയിലെ കോളജുകളിലെ മാത്തമാറ്റിക്സ് അധ്യാപകര്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഹാജരാകണം.
ആറാം സെമസ്റ്റര്‍ ബിഎസ് സി കെമിസ്ട്രി ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളേജുകളിലെ കെമിസ്ട്രി അധ്യാപകര്‍ മാര്‍ച്ച് നാലിന് രാവിലെ 10.30ന് ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ ഹാജരാകണം.
പിജി സമ്പര്‍ക്ക ക്ലാസ് എടുത്ത അധ്യാപകര്‍ പാന്‍കാര്‍ഡിന്റെ കോപ്പി സമര്‍പ്പിക്കണം 2017 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വിവിധ പഠനകേന്ദ്രങ്ങളില്‍ പിജി സമ്പര്‍ക്ക ക്ലാസുകള്‍ എടുത്തിട്ടുള്ള അധ്യാപകര്‍ ഫിനാന്‍സ് വിഭാഗത്തിലേക്ക് ബില്ലുകള്‍ സമര്‍പ്പിക്കുന്നതിന് പാന്‍കാര്‍ഡിന്റെ കോപ്പി മാര്‍ച്ച് അഞ്ചിനകം അതത് പഠനകേന്ദ്രം കോഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 0494 2400288, 2407494.