വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷന് നാലാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്, 2015 മുതല്‍ പ്രവേശനം) ബിഎ/ ബിഎസ് സി/ ബികോം/ ബിബിഎ/ ബിഎംഎംസി/ ബിഎ അഫ്സല്‍ഉല്‍ഉലമ റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് ഒമ്പത് വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 11 വരെയും ഫീസടച്ച് മാര്‍ച്ച് 12 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്8, എക്സാമിനേഷന്ഡിസ്റ്റന്സ് എഡ്യുക്കേഷന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, 673 635 എന്ന വിലാസത്തില്‍ മാര്‍ച്ച് 13നകം ലഭിക്കണം. 2015 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.
വിദൂരവിദ്യാഭ്യാസം, വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ എംബിഎ ഒന്ന്, രണ്ട് സെമസ്റ്റര്‍ (2013 സ്കീം2013 മുതല്‍ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് ഒമ്പത് വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 12 വരെയും ഫീസടച്ച് മാര്‍ച്ച് 16 വരെ രജിസ്റ്റര്‍ ചെയ്യാം. 2013 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.
എംസിഎ ഒന്നാം സെമസ്റ്റര്‍ 2018 സ്കീം2018 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി, 2014 മുതല്‍ 2017 വരെ പ്രവേശനം സപ്ലിമെന്ററി, മൂന്നാം സെമസ്റ്റര്‍ 2018 സ്കീം2018 പ്രവേശനം റഗുലര്‍, 2014 മുതല്‍ 2017 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് ഒമ്പത് വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 12 വരെയും ഫീസടച്ച് മാര്‍ച്ച് 16 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ പോസ്റ്റ് അഫ്സല്‍ഉല്‍ഉലമ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം വര്‍ഷ ബിഎസ് സി മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
എക്സാമിനേഴ്സ് മീറ്റിംഗ്
ആറാം സെമസ്റ്റര്‍ ബിഎസ് സി സുവോളജി പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളജുകളിലെ സുവോളജി അധ്യാപകര്‍ മാര്‍ച്ച് നാലിന് രാവിലെ 10.30ന് പാലക്കാട് വിക്ടോറിയ കോളജില്‍ ഹാജരാകണം.
ആറാം സെമസ്റ്റര്‍ ബിഎസ് സി ഫിസിക്സ് പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പുറം ജില്ലയിലെ കോളജുകളിലെ ഫിസിക്സ് അധ്യാപകര്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് മലപ്പുറം ഗവണ്മെന്റ് കോളജില്‍ ഹാജരാകണം.
സര്‍വകലാശാലയില്‍ സെക്യൂരിറ്റി ഓഫീസര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
സെക്യൂരിറ്റി ഓഫീസര്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മാര്‍ച്ച് 18. പ്രതിമാസ മൊത്തവേതനം: 39,500 രൂപ. യോഗ്യത: ക്യാപ്റ്റന്‍ റാങ്കില്‍ കുറയാത്ത വിമുക്തഭടന്, സര്‍വകലാശാലാ ബിരുദം. പ്രായം: 2020 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. അര്‍ഹമായ വിഭാഗത്തിന് ഉയര്‍ന്ന പ്രായപരിധിയില്‍ വയസിളവ് അനുവദിക്കും. വിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍.