എംബിഎ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എംബിഎ പ്രവേശന റാങ്ക് ലിസ്റ്റും, ഓണ്‍ലൈന്‍ കൗണ്‍സലിംഗിനുള്ള സമയവിവര പട്ടികയും സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇമെയിലില്‍ മെമ്മോ അയച്ചിട്ടുണ്ട്. ഗൂഗിള്‍ മീറ്റ് ഐഡിഫോണ് /ഇമെയില്‍ വഴി കൗണ്‍സലിംഗ് ദിവസം അറിയിക്കും.
മലപ്പുറം ഗവ. കോളജ് എംഎ ഇക്കണോമിക്സ് വൈവ
ജൂണ്‍ 24ന് മലപ്പുറം ഗവ. കോളജില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എംഎ ഇക്കണോമിസ്ക് (സിയുസിഎസ്എസ്) ഡിസര്ട്ടേഷന് മൂല്യനിര്‍ണയവും വൈവയും 29 ലേക്ക് മാറ്റി.
നീന്തല്‍ കുളത്തിന് ക്ലീന്‍ചിറ്റ്
മലപ്പുറം ആരോഗ്യവകുപ്പിലെ ഡിവിസി യൂണിറ്റ് ഉദ്യോഗസ്ഥര്‍ കാലിക്കട്ട്സര്വകലാശാല നീന്തല്‍ കുളത്തിലെ വെള്ളം പരിശോധന നടത്തി ക്ലീന്‍ചിറ്റ് നല്കി. മഴക്കാല രോഗങ്ങള്‍ തടയുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തിയത്. വെള്ളത്തിന് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സ്പെഷല്‍ സെനറ്റ്
ജൂലൈ ഒന്നിന് പത്തിന് സ്പെഷല്‍ സെനറ്റ് യോഗം നടക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും യോഗം.