രണ്ടാം സെമസ്റ്റർ ബിഎസ്സി. മോഡൽ മൂന്ന് സൈബർ ഫോറൻസിക് ഫലം പ്രസിദ്ധീകരിച്ചു
Monday, June 29, 2020 11:23 PM IST
2019 മാർച്ചിലെ രണ്ടാം സെമസ്റ്റർ ബിഎസ്സി. മോഡൽ മൂന്ന് സൈബർ ഫോറൻസിക് (സിബിസിഎസ്എസ്2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ ബികോം (പ്രൈവറ്റ് സിബിസിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
കഴിഞ്ഞ ജൂലൈയിലെ നാലാം സെമസ്റ്റർ എംഎ മലയാളം(പ്രൈവറ്റ് രജിസ്ട്രേഷൻറഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷനു മുന്പുള്ളവർ ഓണ്‍ലൈനായി ഫീസടച്ച് അപേക്ഷ പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തിൽ നൽകണം. 2015 അഡ്മിഷൻ മുതലുള്ളവർ ഓണ്‍ലൈനായി അപേക്ഷിക്കണം.
കഴിഞ്ഞ ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ മലയാളം (പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷനു മുന്പുള്ളവർ ഓണ്‍ലൈനായി ഫീസടച്ച് അപേക്ഷ പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തിൽ നൽകണം. 2015 അഡ്മിഷൻ മുതലുള്ളവർ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഗസ്റ്റ് അധ്യാപക ഒഴിവ്
സ്കൂൾ ഓഫ് ബയോസയൻസസിൽ ബയോകെമിസ്ട്രി വിഭാഗത്തിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഫോണ്‍: 0481 2731035.
എൽഎൽബി പരീക്ഷകേന്ദ്രം
ജൂലൈ 10ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബിഎ എൽഎൽബി, ബികോം എൽഎൽബി, ബിബിഎ എൽഎൽബി വിദ്യാർഥികളിൽ ലക്ഷദ്വീപിലുള്ളവർക്കു പരീക്ഷയെഴുതാൻ കവരത്തി ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കാം.