University News
യു​ജി പ്ര​വേ​ശ​നം: എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാം
ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ എ​ന്നി​വ ഒ​ഴി​കെ മ​റ്റ് ബോ​ർ​ഡു​ക​ളി​ൽ നി​ന്നും പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് സ​മ​ർ​പ്പി​ക്കേ​ണ്ട എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള​ള അ​പേ​ക്ഷ ത​പാ​ൽ വ​ഴി​യോ പാ​ള​യം ഓ​ഫീ​സി​ൽ നേ​രി​ട്ടോ സ​ർ​പ്പി​ക്കാം.

അ​പേ​ക്ഷാ ഫോം ​സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ർ അ​പേ​ക്ഷാ​ഫോ​മി​നു പു​റ​മേ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്‌​ലി​സ്റ്റു​ക​ൾ, ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്/​കോ​ഴ്സ് കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം അ​യ​യ്ക്കേ​ണ്ട താ​ണ്. 30 രൂ​പ​യു​ടെ പോ​സ്റ്റേ​ജ് സ്റ്റാ​ന്പ് ഒ​ട്ടി​ച്ച് മേ​ൽ​വി​ലാ​സം രേ​ഖ​പ്പെ​ടു​ത്തി​യ എ​ൻ​വ​ല​പ്പും ഇ​തി​നോ​ടൊ​പ്പം അ​യ​യ്ക്ക​ണം. അ​പേ​ക്ഷാ​ഫീ​സാ​യ 235 രൂ​പ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് പോ​ർ​ട്ട​ൽ വ​ഴി ഒ​ടു​ക്കാം. അ​പേ​ക്ഷ​ക​ന്‍റെ മു​ഴു​വ​ൻ മേ​ൽ​വി​ലാ​സം, പി​ൻ​കോ​ഡ്, മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​ർ, ഇ​മെ​യി​ൽ ഐ​ഡി എ​ന്നി​വ കൃ​ത്യ​മാ​യും അ​പേ​ക്ഷ​യി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. വി​ലാ​സം: ര​ജി​സ്ട്രാ​ർ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല . ‘Application for Eligibility Certificate’
എ​ന്ന് എ​ൻ​വ​ല​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട താ​ണ്.

പി​ജി പ്രോ​ജ​ക്ട് സ​ബ്മി​ഷ​നും വൈ​വ​യും ഓ​ണ്‍​ലൈ​നി​ൽ

പി​ജി പ്രോ​ജ​ക്ട് സ​ബ്മി​ഷ​നും, വൈ​വ​യും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്താ​ൻ സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ഡി​എ​ഫ് ഫോ​ർ​മാ​റ്റി​ൽ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​വ​ൻ വ​ഴി എ​ക്സാ​മി​നേ​ഷ​ൻ പോ​ർ​ട്ട​ലി​ലേ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം.