എംജി സർവകലാശാലയിലെ ഐഎച്ച്ആർഡി കോളജുകളിൽ ഡിഗ്രി പ്രവേശനം
Wednesday, July 29, 2020 11:09 PM IST
തിരുവനന്തപുരം: ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 11 അപ്ലൈഡ് സയൻസ് കോളജുകളിലേക്ക് ഡിഗ്രി കോഴ്സുകളിൽ കോളജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കടുത്തുരുത്തി (04829264177), 8547005049), കട്ടപ്പന (04868250160, 8547005053), കാഞ്ഞിരപ്പള്ളി (04828206480, 8547005075), കോന്നി (04682382280), 8547005074), മല്ലപ്പള്ളി (04692681426, 8547005033), മറയൂർ (04865253010, 8547005072), നെടുങ്കണ്ടം(04868 234472, 8547005067), പയ്യപ്പാടി (പുതുപ്പള്ളി 04812351631, 8547005040), പീരുമേട് (04869232373, 8547005041), തൊടുപുഴ (04862257447, 8547005047), പുത്തൻവേലിക്കര (04842487790, 8547005069) എന്നിവിടങ്ങളിലെ കോളജുകളിലേക്കാണ് പ്രവേശനം. അപേക്ഷ http://ih rd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകളും, 350 രൂപ (എസ്സി, എസ്ടി 150 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം.