സ്റ്റുഡന്റ് മെന്ററിംഗ്: വെബിനാർ
കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്റെ കീഴിലുള്ള സൈക്കോളജിക്കൽ കൗണ്‍സിലിംഗ് സെന്റർ സർവകലാശാലകോളജ് അധ്യാപകർക്കായി “സ്റ്റുഡന്റ് മെന്ററിംഗ്’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. 22നു രാവിലെ 10ന് വൈസ് ചാൻസലർ പ്രഫസർ സാബു തോമസ് ഉദ്ഘാടനം ചെയ്യും.
സർവകലാശാലയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ആനിയമ്മ മാത്യു, സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡയറക്/ടർ ഡോ. രാജീവ് കുമാർ എന്നിവർ പ്രസംഗിക്കും. വെബിനാറിൽ പങ്കെടുക്കാൻ https://forms.gle/CgWQseRjLhn6 qTnHA എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.