കോളജുകളിൽ ബിരുദപ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും ഇന്ന് കൂടി അവസരം ലഭിക്കും. സ്ഥിരപ്രവേശനം നേടിയവർക്കും ഒന്നാം അലോട്ട്മെന്റ് ലഭിച്ചിട്ട് ഫീസ് അടയ്ക്കാതിരിക്കുകയോ പ്രവേശനം തെരഞ്ഞെടുക്കാതിരിക്കുകയോ പ്രവേശനം തെരഞ്ഞെടുത്തിട്ട് കോളജുമായി ബന്ധപ്പെടാതിരിക്കുകയോ വിവിധ കാരണങ്ങളാൽ കോളജുകൾ നിരസിക്കുകയോ ചെയ്തവർക്ക് ഓപ്ഷനുകൾ പുനഃക്രമീകരിക്കുവാനും ഒഴിവാക്കാനും കഴിയില്ല.
ഭിന്നശേഷി സംവരണ സീറ്റിൽ പ്രവേശനം 24 വരെ കോളജുകളിൽ ബിരുദപ്രവേശനത്തിന് ഏകജാലകം വഴി ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റിലേക്ക് അപേക്ഷിച്ചവർക്കുള്ള പ്രവേശനം 24 വരെ അതത് കോളജുകളിൽ നടത്തും. വിവിധ പ്രോഗ്രാമുകളുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ 24നു വൈകുന്നേരം 4.30നകം കോളജുമായി ഫോണിൽ ബന്ധപ്പെട്ട് ഓണ്‍ലൈനായി ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം. ടിസി ഉചിതമാർഗേണ നൽകണം. 24നകം പ്രവേശനമെടുക്കാത്തവരുടെ അവസരം നഷ്ടമാകും.
പ്രൊജക്ട് മൂല്യനിർണയവും വൈവാവോസിയും ജൂണിൽ നടന്ന നാലാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയവും വൈവാവോസിയും 23 മുതൽ 30 വരെ കോളജുകളിൽ നടക്കും.
അപേക്ഷ തീയതി തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ ഒന്നാം സെമസ്റ്റർ എംഎഫ്എ (2019 അഡ്മിഷൻ റഗുലർ/ഒന്നാം വർഷം 2019 അഡ്മിഷൻ വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയ്ക്കു 28 വരെയും 525 രൂപ പിഴയോടെ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം.
എംഎസ്സി ഫിസിക്സ് പരീക്ഷാഫലം 2019 ഒക്ടോബറിൽ സ്കൂൾ ഓഫ് പുവർ ആൻഡ് അപ്ലൈഡ് സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (സിഎസ്എസ് 201820 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പിജി പ്രവേശന പരീക്ഷ ഒക്ടോബർ ആറിനും ഏഴിനും വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും പിജി പ്രോഗ്രാം പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ നടക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള തീയതി പിന്നീട് അറിയിക്കും. കൊവിഡ് ഇല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പരീക്ഷാർഥികൾ ഹാജരാക്കണം. ഓപ്പണ്‍ ഓൾ ഇന്ത്യ ക്വോട്ടയിലേക്കുള്ള പിജി പ്രവേശനം യോഗ്യത പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നടക്കുക. 04812733595. ഇമെയിൽ:
[email protected].
ബിരുദ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തി. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നന്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം. ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിക്കാത്തവരും എന്നാൽ രണ്ടാം ഘട്ടത്തിൽ പുതുതായി അലോട്ട്മെന്റ് ലഭിക്കുകയും ചെയ്ത അപേക്ഷകർ ഓണ്‍ലൈനായി അഡ്മിഷൻ ഫീസ് അടച്ച് തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കണം. ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച് അഡ്മിഷൻ ഫീസ് അടച്ചവർ രണ്ടാം ഘട്ട അലോട്ട്മെന്റിൽ ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ലഭിച്ചാൽ അഡ്മിഷൻ ഫീസ് വീണ്ടും അടയ്ക്കേണ്ടതില്ല.
അലോട്ട്മെന്റ് ലഭിച്ച് ഓണ്‍ലൈനായി ഫീസ് അടച്ച അപേക്ഷകർക്ക് ആപ്ലിക്കേഷൻ നന്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം. അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ നിന്ന് ലഭിക്കും. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (വിവരങ്ങൾക്ക് അലോട്ട്മെന്റ് മെമ്മോ കാണുക) കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കണം.
വിവരം സർവകലാശാല വെബ്സൈറ്റിൽ എൽഎൽബി, എംസിഎ വൈവ വോസി ആറാം സെമസ്റ്റർ യൂണിറ്ററി ത്രിവത്സര എൽഎൽബി (ജൂണ്‍ 2020) പരീക്ഷയുടെ വൈവ വോസി ഒക്ടോബർ 12ന് ആരംഭിക്കും. പരീക്ഷ സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ്, ചെറുവാരക്കോണത്ത് ഒക്ടോബർ 12 നും ഗവ.ലോ കോളജ് തിരുവനന്തപുരത്ത് ഒക്ടോബർ 13, 14, 15, 16 തീയതികളിലും കേരള ലോ അക്കാഡമി ലോ കോളജ് തിരുവനന്തപുരത്ത് ഒക്ടോബർ 19, 20, 21, 22, 27, 28 എന്നീ തീയതികളിലും നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റുമായി രാവിലെ 9.30ന് തന്നെ ഹാജരാകണം. കോവിഡ് പശ്ചാത്തലത്തിൽ ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾ ഓണ്‍ലൈൻ വൈവയ്ക്കായി ഒക്ടോബർ അഞ്ചിന് മുൻപ് കോളജ് പ്രിൻസിപ്പൽമാർക്ക് അപേക്ഷ നൽകണം. ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ എംസിഎ പ്രോജക്ട് ആൻഡ് വൈവ റെഗുലർ ആൻഡ് സപ്ലിമെന്ററി (2015 സ്കീം), സപ്ലിമെന്ററി (2011 സ്കീം 2014 അഡ്മിഷൻ മാത്രം) പരീക്ഷ 22, 23, 24, 25 എന്നീ തീയതികളിൽ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിടെക്. സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച് (2013 സ്കീം) “പ്രാക്ടിക്കൽ സർവേയിയിംഗ് രണ്ട്”, “കോണ്‍ക്രീറ്റ് ലാബ്”, എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 25 ന് കോളജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം (CET) സെന്ററിൽ നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.
യുഐടി പ്രിൻസിപ്പൽ അഭിമുഖം വിവിധ യുഐടികളിലേക്ക് കരാറടിസ്ഥാനത്തിൽ പ്രിൻസിപ്പൽമാരെ തെരഞ്ഞെടുക്കുന്നതിലേക്കായുളള അഭിമുഖം 23ന് രാവിലെ 11ന് സർവകലാശാലയുടെ പാളയം കാന്പസിൽ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നതിനുളള മെമ്മോ ലഭിച്ചവർ മെമ്മോയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് റിപ്പോർട്ട് ചെയ്യണം.
എംബിഎ, ബിഎസ്സി, ബികോം പരീക്ഷാഫലം 2019 സെപ്റ്റംബറിൽ നടന്ന രണ്ട്, നാല്, ആറ്, എട്ട് സെമസ്റ്റർ പഞ്ചവത്സര എംബിഎ (ഇന്റഗ്രേറ്റഡ്)/ ബിഎംഎംഎഎം (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ ബിഎസ്സി എൻവയോണ്‍മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ്, ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റീസ്ട്രക്ച്ചേർഡ്,മേഴ്സി ചാൻസ് 2008 അഡ്മിഷൻ ആൻഡ് സപ്ലിമെന്ററി 2009 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (റീസ്ട്രക്ച്ചേർഡ്, മേഴ്സിചാൻസ് 2008 അഡ്മിഷൻ ആൻഡ് സപ്ലിമെന്ററി 2009 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ അഞ്ച്വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബികോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (റീസ്ട്രക്ച്ചേർഡ്, മേഴ്സിചാൻസ് 2008 അഡ്മിഷൻ വരെ, സപ്ലിമെന്ററി 2009 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ അഞ്ച്വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജൂണിൽ നടത്തിയ അവസാന വർഷ (ഓണ്‍ലൈൻ) ബിഎ അറബിക്/ബിഎ അഫ്സൽഉൽഉലമ (ആന്വൽ സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 28 വരെ അപേക്ഷിക്കാം.
ബിബിഎ പരീക്ഷാഫീസ് ഒന്നും രണ്ടും വർഷ ബിബിഎ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ ആറുവരെയും 400 രൂപ പിഴയോടെ ഒക്ടോബർ എട്ടുവരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ ഒരു പേപ്പറിന് 125 രൂപയും 100 രൂപ മാർക്ക് ലിസ്റ്റ് ഫീസായും 200 രൂപ ക്യാന്പ് ഫീസായും അടയ്ക്കണം. ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി വിഭാഗക്കാർ പേപ്പറിന് 150 രൂപയും 100 രൂപ രജിസ്ട്രേഷൻ ഫീസും 100 രൂപ മാർക്ക് ലിസ്റ്റിനും 200 രൂപ ക്യാന്പ് ഫീസായും അടയ്ക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.