ബിടെക് മേഴ്സി ചാൻസ് പരീക്ഷയ്ക്കു ഒക്ടോബർ 27 വരെ
Friday, September 25, 2020 10:46 PM IST
ഒന്നു മുതൽ എട്ടു വരെ സെമസ്റ്റർ ബിടെക് (2010 വരെയുള്ള അഡ്മിഷൻ പഴയസ്കീം) മേഴ്സി ചാൻസ് പരീക്ഷയ്ക്കു ഒക്ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 30 വരെയും അപേക്ഷിക്കാം.
പരീക്ഷ ഫീസിനു പുറമേ പേപ്പറൊന്നിന് 55 രൂപ വീതം (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസ് അടയ്ക്കണം. മേഴ്സി ചാൻസ് പരീക്ഷയുടെ സ്പെഷൽ ഫീസായി 10,500 രൂപയും അടയ്ക്കണം.
പത്താം സെമസ്റ്റർ ബിആർക് (റെഗുലർ/സപ്ലിമെന്ററി) തിസീസ് മൂല്യനിർണയത്തിനും വൈവ വോസി പരീക്ഷയ്ക്കും ഒക്ടോബർ 14 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ 15 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 16 വരെയും അപേക്ഷിക്കാം. പരീക്ഷഫീസിനു പുറമേ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി 135 രൂപയും അടയ്ക്കണം.