വാക് - ഇൻ- ഇന്റർവ്യൂ പുതുക്കിയ കേന്ദ്രം
ആലപ്പുഴയിലെ കേരളസർവകലാശാല പഠന ഗവേഷണ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനായി അഞ്ചിന് നടത്തുന്ന വാക്ഇൻഇന്റർവ്യൂ പ്രോവൈസ് ചാൻസലറുടെ ചേന്പറിൽ നിന്നും ആലപ്പുഴ പഠന ഗവേഷണകേന്ദ്രത്തിലേക്ക് മാറ്റി. വിശദവിവരങ്ങൾക്ക് ഫോണ്: 9847904202,
[email protected]
പ്രാക്ടിക്കൽ
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബിഎസ്സി എൻവയോണ്മെന്റൽ സയൻസസ്, എൻവയോണ്മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് പ്രോഗ്രാമിന്റെ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ 2020 അഞ്ച്, ആറ് തീയതികളിൽ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ എംഎഡ് 2018 സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയും, 2015 സ്കീം സപ്ലിമെന്ററി പരീക്ഷയും 16ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2020 ജൂലൈ മാസത്തിൽ നടത്തിയ എംബിഎ (ടൂറിസം), എംബിഎ (ജനറൽ), എംഎ സോഷ്യോളജി, 2018 2020 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിൽ നടത്തിയ എംഎ സോഷ്യോളജി 2017 2019 ബാച്ച് (സിഎസ്എസ്) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഇന്റേണൽ മാർക്ക് പ്രസിദ്ധീകരിച്ചു
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന രണ്ടാം സെമസ്റ്റർ എംബിഎ (2018 ബാച്ച്) ഇന്റേണൽ മാർക്ക് പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ അഞ്ച് ദിവസത്തിനകം കോഓർഡിനേറ്ററെ അറിയിക്കണം.