ഒന്നാംവർഷ ബിരുദ പ്രവേശനം: 11നകം അഡ്മിഷൻ നേടണം
നാലാം അലോട്ട്മെന്റ് ലഭിച്ചവർ ഓണ്‍ലൈനായി സർവകലാശാല അഡ്മിഷൻ ഫീസ് അടയ്ക്കേണ്ട താണ്. കോളേജിൽ അഡ്മിഷൻ എടുക്കുന്നതിനുളള അവസാന തീയതി 11. താൽക്കാലിക അഡ്മിഷൻ സൗകര്യം നാലാം അലോട്ട്മെന്റിൽ ലഭ്യമല്ല. പുതുതായി അലോട്ട്മെന്റ് ലഭിച്ചവരും മുൻ അലോട്ട്മെന്റുകളിൽ താൽക്കാലിക അഡ്മിഷൻ എടുത്ത് നൽക്കുന്നവരും 11 ന് മുൻപ് കോളേജിൽ ഹാജരായി പെർമനന്റ് അഡ്മിഷൻ എടുത്തില്ലെങ്കിൽ അവരുടെ അഡ്മിഷൻ റദ്ദാകും.
നാലാം അലോട്ട്മെന്റ് ലഭിച്ചവർ അവർക്ക് ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ നിർബന്ധമായും ഹയർ ഓപ്ഷനുകൾ ക്യാൻസൽ ചെയ്യേണ്ട താണ്. അല്ലാത്ത പക്ഷം അടുത്ത അലോട്ട്മെന്റിൽ ഹയർ ഓപ്ഷനുകൾ പരിഗണിക്കുന്നതും അതിൽ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ അത് സ്വീകരിക്കേണ്ട തുമാണ്. പെർമനന്റ് അഡ്മിഷൻ എടുത്തു എന്നുളളതുകൊണ്ട് ഹയർ ഓപ്ഷനുകൾ തനിയെ കാൻസൽ ആകുകയില്ല എന്ന കാര്യം ശ്രദ്ധിക്കണം. അവ വിദ്യാർതഥികൾ തന്നെ കാൻസൽ ചെയ്യേണ്ട താണ്.
ഫീസ് അടയ്ക്കാം
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ ആർട്സ് ആന്‍ഡ് സയൻസ് കോളജുകളിലെയും യുഐടികളിലെയും ബിരുദാനന്തബിരുദ കോഴ്സുകളിലേക്ക് ഫസ്റ്റ് അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് സർവകലാശാല അഡ്മിഷൻ ഫീസ് അടയ്ക്കുന്നതിനുളള അവസാന തീയതി ഒമ്പതു വരെ ദീർഘിപ്പിച്ചു.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ മാർച്ച് ബിഎ. (സിബിസിഎസ്) മ്യൂസിക് പ്രോഗ്രാമിന്റെ (റെഗുലർ 2018 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015, 2016 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷ 11 ന് ആരംഭിക്കുന്നതാണ്.
നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി. (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) ബോട്ടണി, കന്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ യഥാക്രമം 18, 20 തീയതികളിൽ ആരംഭിക്കും. ഗവ.കോളജ് കുളത്തൂരിലെ വിദ്യാർഥികൾ ബയോകെമിസ്ട്രി വിഷയത്തിന് ഗവ.കോളജ്, കാര്യവട്ടത്തും സ്റ്റാസ്റ്റിക്സ് വിദ്യാർഥികൾ കെ.എൻ.എം. ഗവ.ആർട്സ് ആന്‍ഡ് സയൻസ് കോളജ്, കാഞ്ഞിരംകുളത്തും, ജ്യോഗ്രഫി, സുവോളജി, കെമിസ്ട്രി, ജിയോളജി വിദ്യാർഥികൾ യൂണിവേഴ്സിറ്റി കോളജിലും പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഹാജരാകേണ്ട താണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഒമ്പതു മുതൽ 12 വരെയും മൈനർ പ്രോജക്ട് പരീക്ഷ 13 മുതലും നടത്തുന്നതാണ്. യുഐടി ഇട്ടിവ സെന്ററിൽ നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ യുഐടി ഏരൂറിലും എസ്എൻജിഎം തുറവൂരിലേത് എസ്എൻ ചേർത്തലയിലും നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) കോഴ്സിന്റെ (കോർ കെമിസ്ട്രി) പ്രാക്ടിക്കൽ പരീക്ഷകളും ബിഎസ്സി. ബയോകെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ കോംപ്ലിമെന്ററി കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകളും യഥാക്രമം 10, 11 തീയതികളിൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആന്‍ഡ് ബയോടെക്നോളജി കോഴ്സിന്റെ കോംപ്ലിമെന്ററി ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകളും, ബിഎസ്സി ബയോകെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകളും യഥാക്രമം , 13 തീയതികളിൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ജനുവരിയിൽ നടത്തിയ അവസാന വർഷ ബിഫാം (സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 12 മുതൽ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, തിരുവനന്തപുരം, ഗവ.മെഡിക്കൽ കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
സർവകലാശാലയുടെ മനഃശാസ്ത്രവിഭാഗം നടത്തുന്ന പിജി ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ് (ജറിയാട്രിക്സ്) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 അഡ്മിഷൻ സപ്ലിമെന്ററി) ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് സയൻസ് (2014 16 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂണിൽ നടത്തിയ എംഎസ്സി കന്പ്യൂട്ടേഷണൽ ബയോളജി (2018 2020), സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എംഎസ്ഡബ്ല്യൂ, എംഎഎച്ച്ആർഎം പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ശ്രീകാര്യത്തെ ലയോള കോളജ് ഓഫ് സോഷ്യൽ സ്റ്റഡീസിൽ എംഎസ്ഡബ്ലൂ, എംഎഎച്ച്ആർഎം കോഴ്സുകളിലേക്കും കൊട്ടിയത്തെ ഡോണ്‍ ബോസ്കോ കോളജിൽ എംഎസ്ഡബ്ല്യൂ കോഴ്സിലേക്കും അഡ്മിഷൻ നേടിയവരുടെ പ്രൊവിഷണൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സീറ്റ് ഒഴിവ്
കേരളസർവകലാശാലയുടെ കാര്യവട്ടം ക്യാന്പസിൽ ഹിസ്റ്ററി പഠനവകുപ്പിൽ ഒന്നാംവർഷ എം.എ.ഹിസ്റ്ററി (സി.എസ്.എസ്.) 2020 21 പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട ്. അർഹരായിട്ടുളളവർ അസൽ രേഖകളുമായി നവംബർ 10 ന് രാവിലെ 10 മണിക്ക് ഡിപ്പാർട്ട്മെന്റ് ഓഫീസിൽ ഹാജരാകേണ്ട താണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2308839, 09446533386 എന്ന നന്പറുകളിൽ ബന്ധപ്പെടുക.
പി.ജി.ഡിപ്ലോമ ഇൻ ഫിലോസഫിക്കൽ കൗണ്‍സിലിംഗ് അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാല ഫിലോസഫി പഠനഗവേഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഫിലസോഫിക്കൽ കൗണ്‍സിലിംഗ് ആന്റ് റിസർച്ച് നടത്തുന്ന പി.ജി.ഡിപ്ലോമ ഇൻ ഫിലോസഫിക്കൽ കൗണ്‍സിലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കോഴ്സ് കാലാവധി: ഒരു വർഷം (രണ്ട് സെമസ്റ്റർ), കോഴ്സ് ഫീസ്: 20,000/ വിദ്യാഭ്യാസയോഗ്യത: 50% മാർക്കോടെ അംഗീകൃതസർവകലാശാല ബിരുദം (ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയൻസ് മുതലായ വിഷയങ്ങളിൽ ബിരുദം ഉളളവർക്ക് മുൻഗണന), സീറ്റുകളുടെ എണ്ണം: 30 (ജനറൽ 24, പട്ടികജാതി 5, പട്ടികവർഗം 1) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25. അപേക്ഷാഫോമിന്റെ വില: 100/ രൂപ.
അപേക്ഷാഫോറം തപാലിൽ ലഭിക്കാൻ ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന എസ്.ബി.ഐ. ബാങ്കിൽ നിന്നെടുത്ത 100/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതി സ്റ്റാന്പ് പതിച്ച കവർ സഹിതം അപേക്ഷിക്കുക. അപേക്ഷാ ഫോം സെന്ററിന്റെ വെബ്സൈറ്റിൽ (ംംം.രുരൃൗീസ.രീാ <വേേു://ംംം.രുരൃൗീസ.രീാ>) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, സെന്റർ ഫോർ ഫിലോസഫിക്കൽ കൗണ്‍സിലിംഗ് ആന്റ് റിസർച്ച്, ഫിലോസഫി പഠനഗവേഷണ വകുപ്പി, കേരളസർവകലാശാല, കാര്യവട്ടം പി.ഒ., തിരുവനന്തപുരം, പിൻ 695581, ഫോണ്‍ നന്പർ 9447586802.