എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട പ്രവേശനം: മൂന്നാം ഘട്ട കൗൺസിലിംഗ് 23 മുതൽ 25 വരെ
എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട കൗൺസിലിംഗ് 23 മുതൽ 25 വരെ നടത്തുന്നു. കമ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് 101 മുതൽ 200 വരെയുള്ളവരാണ് ഈ ഘട്ടത്തിൽ കൗൺസിലിംഗിനായി ഹാജരാകേണ്ടത്. ആദ്യ രണ്ടു ഘട്ട കൗൺസിലിംഗുകളിൽ കോളജിൽ ഹാജരാകാത്തവർക്ക് വീണ്ടും അവസരം നൽകുന്നതല്ല.
എന്നാൽ ആദ്യ രണ്ടു ഘട്ടങ്ങളിൽ കോളജിൽ ഹാജരായിട്ടും സീറ്റുകൾ നികന്നതിനാൽ അഡ്മിഷൻ ലഭിക്കാതെ പോയവർക്ക് മൂന്നാം ഘട്ട കൗൺസിലിംഗിൽ സീറ്റ് ഒഴിവ് ഉണ്ടെങ്കിൽ പങ്കെടുക്കാവുന്നതാണ്. അങ്ങനെയുള്ളവർ ഹാജരാകുന്ന പക്ഷം അവരെ പരിഗണിച്ച ശേഷം മാത്രമായിരിക്കും റാങ്ക് 101 മുതൽ ഉള്ളവരെ പരിഗണിക്കുന്നത്. കോളജുകളിലെ ഓരോ കോഴ്സ്കളുടെയും കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
എല്ലാ കോളജുകളിലും ഒരു കോഴ്സിന് ഒരേ ഷെഡ്യൂളിൽ തന്നെയാണ് കൗൺസിലിംഗ് നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ കോളജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാൻ രക്ഷാകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കിൽ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാർഥി ഒപ്പിട്ട അനുമതി പത്രം എന്നിവ ഹാജരാക്കണം. റാങ്ക് വിളിക്കുന്ന സമയം വിദ്യാർഥിയോ പ്രതിനിധിയോ ഹാജരില്ല എങ്കിൽ റാങ്ക് ലിസ്റ്റിലെ അടുത്തയാളെ വിളിക്കുന്നതാണ്.
അഡ്മിഷന് ഹാജരാകുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ ഹാജരാക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജിൽ ആണ് അഡ്മിഷൻ ലഭിക്കുന്നതെങ്കിൽ പ്രിൻസിപ്പൽ അനുവദിക്കുന്ന സമയത്തിനുള്ളിൽ വിദ്യാർഥി നേരിട്ട് എത്തി അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം. നിലവിൽ മറ്റേതെങ്കിലും കോളജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ളവർ അഡ്മിറ്റ് മെമോ ഹാജരാക്കണം. അങ്ങനെയുള്ളവർ കമ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്ന പക്ഷം പ്രിൻസിപ്പൽ അനുവദിക്കുന്ന സമയത്തിനുള്ളിൽ അഡ്മിഷൻ ലഭിച്ച കോളജിൽ നിന്നും ടിസിയും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം.
ബിഎഡ് ഓൺലൈൻ അഡ്മിഷൻ പോർട്ടലിൽ രണ്ട് കോഴ്സുകൾ കൂടി
ബിഎഡ് ഓൺലൈൻ അഡ്മിഷൻ പോർട്ടലിൽ കേരള സർവകലാശാലയുടെ ബിഎ കമ്യൂണിക്കേറ്റീവ് അറബിക്കും, ബിഎ. അഫ്സൽ ഉൽ ഉലൈമ എന്നീ കോഴ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ബിരുദമുള്ളവർക്കും ബി എഡ് കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി 22.
ടൈംടേബിൾ
ഡിസംബർ ഏഴു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി. പരീക്ഷകൾ തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പ് പ്രമാണിച്ച് ഡിസംബർ 21 മുതൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഒക്ടോബർ 28 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിഎഎസ്എൽപി.(പഴയസ്കീം) ഫൈനൽ (മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷ 24 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒക്ടോബർ 20 ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ബിഎഎസ്എൽപി (സിബിസിഎസ്എസ് സ്ട്രീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷ 25 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒക്ടോബർ 28 ന് ആരംഭിക്കാനിരുന്ന അവസാനവർഷ ബിഡിഎസ്. പാർട്ട് രണ്ട് (സപ്ലിമെന്ററി 2008 സ്കീം) പരീക്ഷ 20 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസിബിസിഎസ് പരീക്ഷയുടെയും 2019 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ സിബിസിഎസ് പരീക്ഷയുടെയും സൂക്ഷ്മപരിശോനയ്ക്ക് ഹാജരാകാത്ത വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 25 ന് ബിഎ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
ഡിപ്ലോമ ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ് കോഴ്സിന് അപേക്ഷിക്കാം
സെന്റർ ഫോർ ട്രാൻസ്ലേഷൻ ആന്റ് ട്രാൻസ്ലേഷൻ സ്റ്റഡീസ് നടത്തുന്ന ഒരുവർഷ ന്ധഡിപ്ലോമ ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ് കോഴ്സിന് അപേക്ഷിക്കാം. ഐച്ഛികവിഷയത്തിൽ 50 ശതമാനം മാർക്കൊടുകൂടിയുളള ബിരുദമാണ് അടിസ്ഥാനയോഗ്യത. എന്നാൽ ഹിന്ദിഭാഷയും സാഹിത്യവും ഐച്ഛികവിഷയമല്ലാത്ത ബിരുദധാരികൾ ബിരുദതലത്തിൽ ഹിന്ദി രണ്ടാംഭാഷയായി പഠിച്ചിട്ടുളളവരോ, അതല്ലെങ്കിൽ പത്ത്, പ്ലസ്ടു തലത്തിലോ മുകളിലോ ഹിന്ദിമാധ്യമത്തിൽ പഠിച്ചിട്ടുളളവരോ, അതല്ലെങ്കിൽ ഹിന്ദി പ്രചാരസഭപോലുളള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും സർട്ടിഫിക്കറ്റ്/ഡിപ്ലോമ കരസ്ഥമാക്കിയിട്ടുളളവരോ ആയിരിക്കണം. അപേക്ഷാഫീസായ 200 രൂപയും യൂണിവേഴ്സിറ്റി ചെല്ലാനായോ എസ്.ബി.ഐ.യുടെ ഡി.ഡി. ആയോ ഫിനാൻസ് ഓഫീസർ, യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ പേരിൽ അടച്ച് അപേക്ഷയോടൊപ്പം വച്ച് ഡിസംബർ 11 നകം കിട്ടത്തക്കവിധം ഒറിജിനൽ ചെല്ലാൻ/ഡി.ഡി.സഹിതം അയയ്ക്കണം. ബാങ്ക് ഡിഡി എടുക്കുന്നവർക്ക് 10 രൂപ അധികം (210 രൂപ) അടയ്ക്കേണ്ട താണ്. അപേക്ഷാഫോം സെന്റർ ഫോർ ട്രാൻസ് ലേഷൻ സ്റ്റഡീസ് ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് 9207639544, 9349439544 എന്ന നന്പറിൽ ബന്ധപ്പെടുക.
പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 ന് മുൻപ് സർവകലാശാല ഓഫീസിൽ ഓഫ്ലൈനായി സമർപ്പിക്കേണ്ട താണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജൂണിൽ നടത്തിയ എംഎൽഐഎസ്സി, എംഎ ജർമൻ ലാംഗ്വേജ് 2017 2019 ബാച്ച് (സിഎസ്എസ്) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലൈയിൽ നടത്തിയ എംഎ ജർമൻ ലാംഗ്വേജ് ആന്ഡ് ലിറ്ററേച്ചർ 2018 2020 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.