നാലാം സെമസ്റ്റർ എംകോം പരീക്ഷാഫലം
Friday, November 20, 2020 10:46 PM IST
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംകോം (റെഗുലർ,സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഡിസംബർ നാല്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്തെ 2013 സ്കീമിലെ 2016 അഡ്മിഷൻ വിദ്യാർഥികൾക്ക് ഏഴാം സെമസ്റ്റർ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, സെപ്റ്റംബർ 2020 പരീക്ഷയ്ക്കുളള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 28 വരെയും 150 രൂപ പിഴയോടെ ഡിസംബർ ഒന്നു വരെയും 400 രൂപ പിഴയോടെ ഡിസംബർ മൂന്നു വരെയും ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.