എംബിഎ പരീക്ഷ കേന്ദ്രം
Saturday, November 21, 2020 11:22 PM IST
25ന് ആരംഭിക്കുന്ന എംബിഎ സ്പെഷൽ മേഴ്സി ചാൻസ്/സപ്ലിമെന്ററി പരീക്ഷയുടെ പരീക്ഷ കേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷ കേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളജുകളിൽനിന്നും വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ വാങ്ങി അവിടത്തന്നെ പരീക്ഷയ്ക്കു ഹാജരാകണം.
ബിഎ, ബികോം പരീക്ഷ കേന്ദ്രം
25 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎ, ബികോം (2019 അഡ്മിഷൻ റെഗുലർപ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകളുടെ പരീക്ഷ കേന്ദ്രങ്ങളായി. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളജുകളിൽനിന്നും വാങ്ങി അവിടെത്തന്നെ പരീക്ഷയ്ക്ക് ഹാജരാകണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷാഫലം
2020 മാർച്ചിൽ നടന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി മോഡൽ 3 സൈബർ ഫോറൻസിക് സപ്ലിമെന്ററി (2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഏഴുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.