എൽഎൽബി പരീക്ഷകൾ മാറ്റിവച്ചു
29, 30, 31 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ എൽഎൽബി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് .
29ന് ഉച്ചകഴിഞ്ഞ് നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ (2013 അഡ്മിഷന് മുൻപുള്ള പ്രവേശനം) ബിരുദ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
പരീക്ഷാ ഫലം
സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ 2020 ജനുവരി, സെപ്റ്റംബർ മാസങ്ങളിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ ഹിസ്റ്ററി, എംഎ ആന്ത്രോപ്പോളജി(സിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ 2020 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ ബിഹേവിയറൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ(പാർട്ട്ടൈം സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ബിപിഇഎസ്(നാലു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം2019 അഡ്മിഷൻ റെഗുലർ/2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ജനുവരി 12 മുതൽ ആരംഭിക്കും. 29 വരെയും 525 രൂപ പിഴയോടെ ഡിസംബർ 30 വരെയും 1050 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിപിഇഎസ്(നാലു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം2018 അഡ്മിഷൻ റെഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ജനുവരി 13 മുതൽ ആരംഭിക്കും. 29 വരെയും 525 രൂപ പിഴയോടെ 30 വരെയും 1050 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിപിഇഎസ്(2017 അഡ്മിഷൻ റെഗുലർ/സപ്ലിമെന്ററി) പരീക്ഷ ജനുവരി 14 മുതൽ ആരംഭിക്കും. 29 വരെയും 525 രൂപ പിഴയോടെ 30 വരെയും 1050 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
പ്രയോഗിക പരീക്ഷ
2020 നവംബറിൽ നടന്ന നാലാം വർഷ ബി ഫാം പരീക്ഷയുടെ പ്രായോഗിക പരീക്ഷ ജനുവരി 14 വരെ പുതുപ്പള്ളി സിപാസ്, ചെറുവാണ്ടൂർ സിപാസ് എന്നിവിടങ്ങളിൽ നടക്കും.
സീറ്റൊഴിവ്
സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ 2020 അഡ്മിഷൻ എംഎ ആന്ത്രോപ്പോളജി പ്രോഗ്രാമിൽ എസ്സി/എസ്ടി വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 11ന് സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ഓഫീസിൽ എത്തണം.