ഒന്നാം വർഷ ബിരുദ പ്രവേശനം:ജനറൽ/മറ്റു വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ് നാളെ
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ /യുഐടി/ ഐഎച്ച്ആർഡി കോളജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/മറ്റു സംവരണ വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളജുകളുടെ സ്പോട്ട് അലോട്ട്മെന്റ് നാളെ സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ഹാളിൽ നടത്തും.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളും ഓണ്‍ലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
വിദ്യാർഥികൾ സ്പോട്ട് അലോട്ട്മെന്റിനായി ഓപ്ഷൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം സെനറ്റ് ഹാളിൽ രാവിലെ 10നു മുൻപായി റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷൻ സമയം രാവിലെ എട്ടുമുതൽ 10 വരെ. സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുളള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ () പ്രസിദ്ധീകരിച്ചിട്ടുണ്ട്.
202123 വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷന് നാളെ മുതൽ അപേക്ഷിക്കാം
202123 വർഷത്തിലെ ബിഎ/ബികോം/ബിഎ അഫ്സൽ ഉൽഉലാമ/ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് (കോഓപ്പറേഷൻ) 2020 അഡ്മിഷൻ എന്നീ വാർഷിക കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന ഏഴുമുതൽ അപേക്ഷിക്കാം. അപേക്ഷകൾ പിഴകൂടാതെ 27 വരെ സ്വീകരിക്കും. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.keralauniversity.ac.in എന്ന വെബ്സൈറ്റിൽ നാളെ മുതൽ ലഭ്യമാണ്.
കേരളസർവകലാശാല യൂണിയൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
സെനറ്റിലേക്കും സ്റ്റുഡന്റ്സ് കൗണ്‍സിലിലേക്കുമുള്ള വിദ്യാർഥി പ്രതിനിധികളുടേയും കേരളസർവകലാശാല യൂണിയൻ ഭാരവാഹികളുടേയും തെരഞ്ഞെടുപ്പ് എട്ടിന് രാവിലെ 10മുതൽ സർവകലാശാല സെനറ്റ് ഹാളിൽ നടത്തും. വോട്ടർ ഐഡി കാർഡ് ലഭിക്കാത്ത കൗണ്‍സിലർമാർ തങ്ങളുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളും കോളജ് ഐഡന്റിറ്റി കാർഡ്/പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം സർവകലാശാലയിൽ ഏത്തി വോട്ടർ ഐഡന്റിറ്റി കാർഡ് കൈപ്പറ്റണം.
പുതുക്കിയ പരീക്ഷാത്തീയതി
എട്ടിന് നടത്താനിരുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകൾ 15 ലേക്ക് പുനഃക്രമീകരിച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
സൂക്ഷ്മപരിശോധന തീയതി നീട്ടി
2019 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി സുവോളജി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും അവസാന തീയതി 11 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.