ടൈംടേബിൾ
Saturday, March 27, 2021 8:29 PM IST
18 മുതൽ ആരംഭിച്ച നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി. സ്പെഷൽ പ്രാക്ടിക്കൽ പരീക്ഷയുടെ ഭാഗമായിട്ടുളള ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം 29, ഏപ്രിൽ ഒമ്പത് തീയതികളിൽ നടത്തുന്നതാണ്.
30 ന് നടത്താനിരിക്കുന്ന അഞ്ചാം സെമസ്റ്റർ (ത്രിവത്സരം) ഒൻപതാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി. (2011 2012 അഡ്മിഷന് മുൻപ്) ഫൈനൽ മേഴ്സിചാൻസ് ആന്‍ഡ് സപ്ലിമെന്ററി പരീക്ഷകൾ മേയ് 17 മുതൽ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഏപ്രിൽ 12 മുതൽ ആരംഭിക്കുന്ന യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയിറിംഗ് കാര്യവട്ടത്തെ മൂന്നാം സെമസ്റ്റർ റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ബിടെക് ഡിഗ്രി പരീക്ഷയുടെ (2018 സ്കീം ഏപ്രിൽ 2021) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിടെക് പരീക്ഷകൾ (2013 സ്കീം) ഫെബ്രുവരി 2021 (സപ്ലിമെന്ററി ആന്‍ഡ് സെഷണൽ ഇംപ്രൂവ്മെന്റ്) പരീക്ഷകൾ മേയ് നാലിന് ആരംഭിക്കുന്നതാണ്.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിടെക്. (2008 സ്കീം) മെക്കാനിക്കൽ എൻജിനിയിറിംഗ് ബ്രാഞ്ചിന്റെ “ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് ലാബ്” എന്ന വിഷയത്തിന്റെ പ്രാക്ടിക്കൽ പരീക്ഷ തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയിറിംഗിൽ വച്ചും മെക്കാനിക്കൽ സ്ട്രീം ഓട്ടോമൊബൈൽ എൻജിനിയിറിംഗ് ബ്രാഞ്ചിന്റെ “ഹീറ്റ് എഞ്ചിൻസ് ലാബ്” എന്ന വിഷയത്തിന്റെ പ്രാക്ടിക്കൽ പരീക്ഷ തിരുവനന്തപുരം എസ്സിടി കോളജ് ഓഫ് എൻജിനിയിറിംഗിൽ 30 ന് നടത്തും.