പരീക്ഷ മാറ്റി
Friday, April 9, 2021 9:47 PM IST
12 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ്/കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഡിഗ്രി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
ലൈബ്രറിസയൻസ് പരീക്ഷാത്തീയതി
തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം 16 മുതൽ 28 വരെ നടത്താനിരുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്‍ഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷ മേയ് നാലു മുതൽ 17 വരെ നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
ടൈംടേബിൾ
നാലാം സെമസ്റ്റർ എംപ്ലാനിംഗ് (2013 സ്കീം സപ്ലിമെന്ററി) ഫെബ്രുവരി 2021 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ (ഫുൾടൈം/യുഐഎം/ട്രാവൽ ആന്‍ഡ് ടൂറിസം/ഈവനിംഗ് റെഗുലർ) പരീക്ഷയുടെ 2018 സ്കീം ഇന്റേണ്‍ഷിപ്പ് ആന്‍ഡ് വൈവാ വോസിയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന
ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 12, 13, 15 തീയതികളിൽ സെക്ഷനിൽ എത്തിച്ചേരണം.
പരീക്ഷാഫീസ്
മേയ് അഞ്ചിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംവിഎ (ആർട്ട് ഹിസ്റ്ററി), മേയ് 10 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ്) പരീക്ഷകൾക്ക് 15 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.