നേരിട്ടുള്ള മസ്റ്ററിംഗ് നിർത്തിവച്ചു
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ, കേരളസർവകലാശാലയിലെ പെൻഷൻകാരുടേയും/ഫാമിലി പെൻഷൻകാരുടേയും സർവകലാശാലയിൽ നേരിട്ട് ഹാജരായുളള മസ്റ്ററിംഗ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു.
‘ഡിജിറ്റൽ നെറ്റ്വർക്കുകളിലെ പകർപ്പവകാശം’ പ്രഭാഷണം
നിയമവകുപ്പിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര നിയമനീതി നിർവഹണവിഭാഗം ജോയിന്റ് സെക്രട്ടറിയും നീതിനിർവഹണ നിയമപരിഷ്ക്കരണമിഷന്റെ ഡയറക്ടറുമായ ജി.ആർ. രാഘവേന്ദർ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഡിജിറ്റൽ നെറ്റ്വർക്കുകളിലെ പകർപ്പവകാശ’ത്തെപ്പറ്റി ഓണ്‍ലൈൻ പ്രഭാഷണം നടത്തുന്നു. താത്പര്യമുള്ളവർക്ക് http:// meet. google.com/fwsasdmvrw എന്ന ലിങ്കിൽ പ്രവേശിച്ച് പ്രഭാഷണത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് 9995715604, 94978 50014.