പരീക്ഷാകേന്ദ്രങ്ങൾക്ക് അപേക്ഷിക്കാം
കേരളസർവകലാശാല 15 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ പിജി സിഎസ്എസ് പരീക്ഷകൾക്ക് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ജില്ല അതതു പഠന വകുപ്പുകൾ മുഖേന തെരഞ്ഞെടുക്കാവുന്നതാണ്. ഇതിനോടകം ജില്ല തിരഞ്ഞെടുത്തിട്ടില്ലാത്ത വർ ആറുനു വൈകുന്നേരം അഞ്ചിനു മുമ്പായി വകുപ്പ് മേധാവികളുമായി ബന്ധപ്പെടേണ്ടതാണ്.